Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| പുനര്‍ജനി പദ്ധതിയിലൂടെ അശ്വതിക്ക് വീട് എന്ന സ്വപ്നം: പാലുകാച്ചല്‍ ചടങ്ങിന് എത്തി പ്രതിപക്ഷ നേതാവ്

VD SATHEESAN| പുനര്‍ജനി പദ്ധതിയിലൂടെ അശ്വതിക്ക് വീട് എന്ന സ്വപ്നം: പാലുകാച്ചല്‍ ചടങ്ങിന് എത്തി പ്രതിപക്ഷ നേതാവ്
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് മൂന്ന് കുഞ്ഞുങ്ങളുമായി പ്രതിസന്ധിയിലായ വടക്കന്‍ പറവൂരിലെ അശ്വതിക്കും കുഞ്ഞുങ്ങള്‍ക്കും പുനര്‍ജനിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന വീടിന്റെ പാലുകാച്ചല്‍ നടന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടിലെത്തി അവരെ സന്ദര്‍ശിച്ചു. കുട്ടികളുടെ പഠനത്തിനും മറ്റ കാര്യങ്ങള്‍ക്കും ഈ നാടിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം മെയ് 18 ന് അദ്ദേഹം നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 11-നാണ് അശ്വതിയുടെ ഭര്‍ത്താവ് വയനാട് വൈത്തിരി സ്വദേശി മോഹന്‍ കുമാര്‍ മരിച്ചത്. താലൂക്ക് ഗവ. ആശുപത്രി വളപ്പില്‍ മരത്തിന്റെ കൊമ്പ് മുറിച്ചുകൊണ്ടിരിക്കേ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ മുറുകിയാണ് അദ്ദേഹം മരിച്ചത്. അവരുടെ ഭവനത്തില്‍ എത്തി സന്തോഷത്തില്‍ പങ്കുചേര്‍ന്ന വിവരം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന ഭാര്യ അശ്വതിയും റിതിക (5), ഇരട്ടകളായ റിഷ്വി (3), റിഷിക (3) എന്നീ പെണ്‍കുഞ്ഞുങ്ങളും ഇതോടെ അനാഥരായി. അശ്വതിയുടെ കുടുംബവും ഒരു വിധത്തിലും സഹായിക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. ദുരന്തവാര്‍ത്ത അറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഈ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ഥനയില്‍ ദുബായിയിലെ ഒരു ബിസിനസ് ഗ്രൂപ്പ് 3 സെന്റ് സ്ഥലം വാങ്ങി നല്‍കി. വീട് നിര്‍മാണം ഏറ്റെടുത്തത് മന്നം പാറപ്പുറം സ്വദേശിയും ഖത്തറിലെ കോസ്റ്റല്‍ ഗ്രൂപ്പ് ഉടമയുമായ അസിമുദ്ദീനാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷ നേതാവ് എടുത്തുനല്‍കിയ വാടകവീട്ടിലാണ് അശ്വതിയും മക്കളും താമസിച്ചിരുന്നത്. 540 സ്‌ക്വയര്‍ ഫീറ്റില്‍ പണി കഴിപ്പിച്ചിട്ടുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറികളും ഹാളും കിച്ചണുമുണ്ട്. ഇതിനിടെ താലൂക്ക് ആശുപത്രിയില്‍ അശ്വതിക്ക് താത്കാലിക നിയമനവും നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in