Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശാ വര്‍ക്കര്‍മാരുടെ സമരം 25ാം ദിനത്തില്‍

ആശാ വര്‍ക്കര്‍മാരുടെ സമരം 25ാം ദിനത്തില്‍
കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം 25-ാം ദിനത്തില്‍. വനിതാ ദിനമായ മാര്‍ച്ച് 8 ന് എല്ലാ ജില്ലകളിലേയും സ്ത്രീകളെ അണിനിരത്തിക്കൊണ്ട് വനിതാസംഗമം നടത്താനാണ് സംഘടനയുടെ തീരുമാനമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു അറിയിച്ചു. സമരത്തെ പിന്തുണച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയെങ്കിലും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇതുവരെയും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. സിപിഎം ഉള്‍പ്പെടെയുള്ള ഇടതുസംഘടനകളുടെ പിന്തുണയോടെയായിരുന്നു ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലും ഹരിയാനയിലും ബംഗാളിലും കര്‍ണാടകയിലും ആശാ വര്‍ക്കര്‍മാരുടെ സമരം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇതേ ആവശ്യമുന്നയിച്ചുകൊണ്ടുള്ള സമരത്തിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നും ആശാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, വി.കെ.ശ്രീകണ്ഠന്‍, ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, കെപിസിസി, ഐഎന്‍ടിയുസി പ്രതിനിധികള്‍ തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Latest News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച...

Latest News

Sister Sabina wins gold| മൈതാനത്ത് വിസ്മയമായി സിസ്റ്റര്‍ സബിന: തിരുവസ്ത്രത്തില്‍ നഗ്‌നപാദയ...

Latest News

ASHA Strike| സമരവുമായി മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് ആശമാര്‍ എത്തുന്നു, ക്‌ളിഫ് ഹൗസ് മാര...

Save your stories

Sign in