Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മികച്ച പൊതുപ്രവർത്തകനുള്ള ആര്യാടൻ പുരസ്ക്കാരം കെ.സി വേണുഗോപാൽ എംപിക്ക്

മികച്ച പൊതുപ്രവർത്തകനുള്ള ആര്യാടൻ പുരസ്ക്കാരം കെ.സി വേണുഗോപാൽ എംപിക്ക്
KC-Venugopal   കോഴിക്കോട്‌: കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ ഓർമ്മക്കായി ആര്യാടൻ മുഹമ്മദ് ഫൗണ്ടഷൻ ഏർപ്പെടുത്തിയ പൊതുപ്രവർത്തകനുള്ള ആര്യാടൻ പുരസ്‌കാരത്തിന് പിഎസി ചെയർമാനും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ വേണുഗോപാൽ എംപിയെ തിരഞ്ഞെടുത്തു. കൽപ്പറ്റ നാരായണൻ പി. സുരേന്ദ്രൻ, കെ.സി ജോസഫ് എന്നിവരടങ്ങുന്ന അവാർഡ് നിർണയ സമിതിയാണ് കെ.സി. വേണുഗോപാലിനെ തിരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനായി സാധ്യമാക്കുന്നതിലും മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം ഏകോപിക്കുന്നതിലും വേണുഗോപാലിന്‍റെ നേത്യപാടവവും നാല് പതിറ്റാണ്ടായി വഹിച്ച സഭകളിലും പുറത്തും അദ്ദേഹം നടത്തിയ ശ്രേഷ്‌ഠ സംഭാവനകളും പരിഗണിച്ചാണ് അവാർഡ്. പ്രത്യേകം തയ്യാറാക്കിയ ശിൽപവും പ്രശസ്‌തി പത്രവും 1 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്യാടൻ മുഹമ്മദിന്‍റെ രണ്ടാം ചരമ വാർഷിക ദിനമായ സെപ്റ്റംബർ 25 ന് ആര്യാടൻ മുഹമ്മദ് അനുസ്‌മരണ സമിതിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ നടക്കുന്ന ഓർമ്മയിൽ ആര്യാടൻ സ്‌മൃതി സദസ്സിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കെ.സി. വേണുഗോപാലിന് പുരസ്‌കാരം സമർപ്പിക്കും. സമ്മേളനത്തിന്‍റെ ഭാഗമായി മതനിരപേക്ഷ ഇന്ത്യയുടെ വർത്തമാനം വിഷയത്തിൽ ദേശീയ സെമിനാറും ആര്യാടൻ മുഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രകാശനവും ബഡ്‌ജറ്റ് ചർച്ചകളുടെ നാൾവഴികൾ പുസ്‌തകവും ഓർമ്മയിൽ ആര്യാടൻ സ്‌മരണികയും പ്രകാശനം ചെയ്യും. ആര്യാടൻ മുഹമ്മദിന്‍റെ രാഷ്ട്രീയ ജീവിതയാത്രയുടെ ഫോട്ടോ പ്രദർശനവും ഉണ്ടാവും. അനുസ്മരണ സമ്മേളനത്തിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, കുഞ്ഞാലിക്കുട്ടി എംഎൽഎ, ബെന്നി ബഹന്നാൻ എംപി, രമേശ് ചെന്നിത്തല, എം.എ. ബേബി, അബ്ദുൽ സ്സമദ് സമദാനി എംപി, എം.കെ രാഘവൻ എംപി, എം.എം ഹസ്സൻ, കെ.സി ജോസഫ്, ഷാഫി പറമ്പിൽ എംപി,  എൻ.എ ഹാരിസ് എംഎൽഎ, രാഹുൽ മാങ്കുട്ടത്തിൽ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആര്യാടൻ മുഹമ്മദ് ഫൗണ്ടഷൻ വർക്കിംഗ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഉപദേശക സമിതി അംഗം കെ.സി അബു എന്നിവര്‍ പങ്കെടുത്തു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in