Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുണ്ടൂർ ഇരട്ട കൊലക്കേസ് : പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

മുണ്ടൂർ ഇരട്ട കൊലക്കേസ് : പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃശ്ശൂർ മുണ്ടൂരിൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള കുടിപകയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വരടിയം സ്വദേശികളായ ഡയമണ്ട് സിജോ, സഹോദരൻ മിൽജോ,കൂട്ടാളികളായ ജിനോ, അഖിൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ സംഘത്തിലുൾപ്പെട്ട മറ്റ് രണ്ട്പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെതുടർന് വരടിയം കുരിയാൽ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരെ ഒരു സംഘം കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് ഇട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.  സംഭവത്തിൽ വരടിയം സ്വദേശികളായ ഡയമണ്ട് സിജോ, സഹോദരൻ മിൽജോ, കൂട്ടാളികളായ ജിനോ,അഖിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായി മുൻപും ഇവർ തമ്മിൽ സംഘട്ടനങ്ങൾ നടന്നിരുന്നു. ഇവർ തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി.  ഇപ്പോൾ അറസ്റ്റിലായ പ്രതികളും, കൊല്ലപ്പെട്ട ശ്യാമും, ക്രിസ്റ്റിയും മുൻപും സ്വർണം തട്ടിപ്പ് കേസിലും, മയക്കുമരുന്ന് കടത്തു കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതികളാണ്. ശ്യാമാനെയും കിസ്റ്റോയയും ഇടിച്ചിടാൻ ഉപയോഗിച്ച് വാഹനം ചേറൂരിൽ നിന്നും കണ്ടെടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ മുക്കാട്ടുകാരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ തേടി പീച്ചി വന പ്രദേശത്തും ജില്ലായിലാകമാനവും പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവരുടെസംഘത്തിൽ ഉൾപ്പെട്ട അഭി, പ്രിൻസ് എന്നിവർക്ക് വേണ്ടിയും പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in