ADOOR PRAKASH| അന്‍വര്‍ അടഞ്ഞ അധ്യായം; തീരുമാനം കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ചെടുത്തത്: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 09, 2026
പി.വി.അന്‍വറിന്റേത് അടഞ്ഞ അധ്യായമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു. അതുകൊണ്ടുതന്നെ വോട്ടുനഷ്ടപ്പെടാന്‍ പോകുന്നത് എല്‍ഡിഎഫിനാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇന്ന് യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ കുറിച്ച് പറയാന്‍ പാടില്ലാത്ത പലതും അന്‍വര്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെന്ന സാമാന്യ മര്യാദ പോലുംകാണിച്ചില്ല. അത് തിരിച്ചെടുക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. എന്തായാലും അന്‍വര്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറിക്കഴിഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ചാണ് ആ അധ്യായം അടച്ചത്. പി വി അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതേ സമയം മണ്മറഞ്ഞു പോയ നേതാക്കളെ ആരും അപമാനിക്കാറില്ലന്നും അത് ജയരാജന്റെ സംസ്‌കാരമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനെ അപമാനിച്ച എം വി ജയരാജനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10