Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആന്റോ അഗസ്റ്റിന് ജാമ്യമില്ല ; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് നീക്കം

ആന്റോ അഗസ്റ്റിന് ജാമ്യമില്ല ; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് നീക്കം

കൽപ്പറ്റ: അനുവദനീയമായ അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ആന്റോ നിലവിൽ മാനന്തവാടി ജില്ലാ ജയിലിലാണ്.

ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസ് നീക്കം. ഇതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മദ്യത്തിന്റെ ഉറവിടം, വീട്ടിൽ സൂക്ഷിച്ച സാഹചര്യങ്ങൾ, മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങളിലാണ് എക്സക്സൈസ് റിപ്പോർട്ട്ൈസ് അന്വേഷണം.

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് വയനാട്ടിലെ ആന്റോയുടെ കുടുംബവീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുകയായിരുന്നു.

എക്സൈസ് റിപ്പോർട്ട് പ്രകാരം 67 ലിറ്ററോളം മദ്യമാണ് വീട്ടിൽനിന്ന് പിടിച്ചെടുത്തത്. ഇതിൽ 43.85 ലിറ്റർ വിദേശമദ്യം, വിവിധയിനം വൈൻ, സൈനികർക്ക് മാത്രം വിൽക്കാൻ അനുവദിച്ച മദ്യം എന്നിവ ഉൾപ്പെടുന്നു. 12.75 ലിറ്റർ മറ്റൊരു മദ്യപാനീയവും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ദ്രാവകം വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ സംശയം.

അനുവദനീയമായ പരിധിക്ക് മുകളിലാണ് മദ്യം സൂക്ഷിച്ചതെന്നാരോപിച്ചാണ് കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.

കേസിൽ ആന്റോ അഗസ്റ്റിൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. താൻ മദ്യം ഉപയോഗിക്കാറില്ലെന്നും വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Save your stories

Sign in