Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തിരക്കുകളിൽ നിന്ന് ഒളിച്ചോടാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു ദ്വീപ്; ലോകത്തിലെ ശാന്തമായ ദ്വീപുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഹാവ്‌ലോക്കും

തിരക്കുകളിൽ നിന്ന് ഒളിച്ചോടാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു ദ്വീപ്; ലോകത്തിലെ ശാന്തമായ ദ്വീപുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഹാവ്‌ലോക്കും
ലോകത്തിലെ ഏറ്റവും ശാന്തവും മലിനീകരണമില്ലാത്തതുമായ ദ്വീപുകളുടെ 2026-ലെ ആഗോള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഭിമാനനേട്ടവുമായി ആന്‍ഡമാനിലെ ഹാവ്ലോക്ക് ദ്വീപ് (സ്വരാജ് ദ്വീപ്). പ്രശസ്ത യാത്രാ വെബ്സൈറ്റായ BookRetreats.com തയ്യാറാക്കിയ 'അണ്‍സ്പോയില്‍ഡ് ഇന്‍ഡക്സില്‍' ലോകമെമ്പാടുമുള്ള ദ്വീപുകളില്‍ ഒമ്പതാം സ്ഥാനമാണ് ഹാവ്ലോക്ക് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിലെ സ്റ്റ്യുവാര്‍ട്ട് ദ്വീപാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. തിരിക്കുകളില്‍ നിന്ന് മാറി ശാന്തമായ ഇടങ്ങള്‍ തേടുന്നവര്‍ക്കായുള്ള ഗൂഗിള്‍ തിരച്ചിലുകളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്.

ജനസാന്ദ്രത, പ്രകൃതിഭംഗി, വിമാനത്താവളങ്ങളിലെ ശബ്ദമലിനീകരണം, പ്രധാന റോഡുകളുടെ സാന്ദ്രത, രാത്രിയിലെ ആകാശ വെളിച്ചം, തീരങ്ങളിലേക്കുള്ള പ്രവേശന സൗകര്യം എന്നീ ആറ് പ്രധാന മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹാവ്ലോക്കിലേക്ക് ഫെറികള്‍ വഴിയാണ് സഞ്ചാരികള്‍ എത്തിച്ചേരുന്നത്. നഗര കോലാഹലങ്ങളില്‍ നിന്ന് മാറി പ്രകൃതി സൗന്ദര്യം അതുപോലെ നിലനില്‍ക്കുന്നു എന്നതാണ് ഈ ദ്വീപിന്റെ പ്രധാന സവിശേഷത.

ഒറ്റപ്പെട്ട കിടപ്പും യാത്രാ ദൂരക്കൂടുതലും കാരണം തിരക്കുകളില്‍ നിന്ന് മാറി പ്രകൃതി സൗന്ദര്യം ചോരാതെ നില്‍ക്കുന്ന ദ്വീപുകളിലൊന്നാണ് ഹാവ് ലോക്ക്. തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഫെറി മാര്‍ഗ്ഗമാണ് സഞ്ചാരികള്‍ എത്തിയത്. ഏഷ്യയിലെ ഏറ്റവും മികച്ച കടല്‍ത്തീരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട രാധാനഗര്‍ ബീച്ച് ഈ ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കായി കാലത്താര്‍ ബീച്ചും സ്‌നോര്‍ക്കെലിംങിനായി എലിഫന്റ് ബീച്ചും ഇവിടെ ഒരുക്കിയിട്ടുണ്ട്. തെളിഞ്ഞ വെള്ളവും പവിഴപ്പുറ്റുകളും നിറഞ്ഞ ഡികോണ്‍സ് പിനാക്കിള്‍ പോലെയുള്ള ഡൈവിംഗ് കേന്ദ്രങ്ങളുള്ളതിനാല്‍ ഹാവ്‌ലോക്ക് ഇപ്പോള്‍ ഇന്ത്യയുടെ 'സ്‌കൂബ ഡൈവിങ് തലസ്ഥാനം' കൂടിയായി അറിയപ്പെടുന്നു.


Related articles

See all
Popular News

ട്രെയിനിലെ മദ്യപാനം ഇനി ‘വിലപോകില്ല’; റെയിൽവേ പോലീസിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

Popular News

ഓണത്തിന് റെയിൽവേയുടെ റെക്കോർഡ് സ്പെഷൽ സർവീസ്; കേരളത്തിലേക്ക് 148 ട്രെയിനുകൾ

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Popular News

ഓണക്കാല യാത്രാത്തിരക്ക്; അധിക സർവീസുകളുമായി കെഎസ്ആർടിസി, ബെംഗളൂരു-ചെന്നൈ റൂട്ടുകളിൽ പ്രത്യ...

Save your stories

Sign in