Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് ഒരു മരണം കൂടി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം

Amoebic Meningoencephalitis|  അമീബിക് മസ്തിഷ്‌ക ജ്വരം; തലസ്ഥാനത്ത് ഒരു മരണം കൂടി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനി ഹബ്സ ബീവി(78) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഹബ്‌സ ബീവിക്ക് പനി ബാധിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വയോധികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  അവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വൃക്കകളടക്കം തകരാറിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തലസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ മരണമാണിത്. ഇന്നലെ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിനിയായ 18 വയസ്സുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. ഇതോടെ എട്ടു പേരാണ് ഈ മാസം മാത്രം മരിച്ചത്. 47 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്.

Related articles

See all
Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലുള്ള പതിന...

Latest News

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; വിഷയം ഒതുക്കി തീര്‍ക്കാന്‍ ആരോഗ്യവകു...

Latest News

K C VENUGOPAL| രോഗിയുടെ നെഞ്ചില്‍ ട്യൂബ് കുരുങ്ങിയ സംഭവം: ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനു...

Latest News

Amoebic Meningoencephalitis| അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് ചികിത്സയില്‍ ഏഴ് പേര്‍

Save your stories

Sign in