Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി എ ജിയുടെ ആരോപണങ്ങൾ ഗുരുതരം; സമഗ്രമായ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ

സി എ ജിയുടെ ആരോപണങ്ങൾ ഗുരുതരം; സമഗ്രമായ അന്വേഷണം വേണം : മുല്ലപ്പള്ളി രാമചന്ദ്രൻ
സി എ ജിയുടെ ആരോപണങ്ങൾ ഗുരുതരമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രി ഡി ജി പി ബഹ്റയെ വഴിവിട്ട് സഹായിച്ചു.കേന്ദ്രം മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു. പോലീസ് നവീകരണത്തിനായി കേന്ദ്രം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.എസിഎസ് ടെക്നോളജിയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് കരാറുണ്ടാക്കിയോ? സിംസ് പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കിട്ടിയതെങ്ങനെ എന്ന് മുഖ്യമന്ത്രിയും സർക്കാരും വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 25 തോക്കുകൾ നഷ്ടപ്പെട്ട സംഭവം ഗുരുതരം സുരക്ഷാവീഴ്ചയാണിത്.ഉത്തർവാദികൾക്കെതിരെ നടപടിയെടുക്കണം.മുഴുവൻ കാര്യങ്ങളും അന്വേഷിക്കണം.ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇത്രയും വലിയ വീഴ്ച ഇതാദ്യം.ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം. മുഖ്യമന്ത്രിക്കാണോ ഡിജിപിക്കാണോ ആഭ്യന്തര വകുപ്പിന്‍റെ ചുമതല ബഹ്റയെ ഡി.ജി.പിയാക്കിയത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയാണയിലാണ്. മുഖ്യമന്ത്രിയും ഡിജിപിയും നിയമ സംവിധാനത്തെ തകർത്തു. മുഖ്യമന്ത്രിയും ഡിജിപിയും രാജിവെക്കണം. ഹൈക്കോടതി നിയമിക്കുന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം വേണം. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ പേടിയാണ്. മുഖ്യമന്ത്രിയുടെ അലമാരയിൽ ഒരു പാട് അസ്ഥികൂടങ്ങളുണ്ട്. കേന്ദ്രം മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. തോക്കുകൾ സ്തൂപം നിർമ്മിക്കാൻ വേണ്ടി മാറ്റിയതാണെന്ന് വരുത്താൻ ശ്രമം ഉന്നത ഉദ്യോഗസ്ഥരിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in