Sunny Joseph| സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരും : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
Jaihind TV News Report
Jaihind TV Web Desk
June 11, 2025
1 min read
•
Updated: June 10, 2026
നിലമ്പൂര്‍: വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരേ സിപിഎമ്മിന്റേത് അവസരവാദമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍എ . സിപിഎം തൊട്ടാല്‍ എല്ലാവരും ശുദ്ധമാകും അല്ലാത്തവരെ അശുദ്ധരായി കാണുന്നുവെന്നും സണ്ണി ജോസഫ് . 'തൈലാദി വസ്തുക്കള്‍ അശുദ്ധമായാല്‍ പൗലോസ് തൊട്ടാല്‍ ശുദ്ധമാകുമെന്നത് പോലെയാണ് സിപിഎമ്മിന്റെ സമീപനം.അവരെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നന്മയുള്ളവരും അല്ലാത്തവരെ നന്മയില്ലാത്തവരുമായിട്ടാണ് ചിത്രീകരിക്കുന്നത്.സിപിഎമ്മിന് ആരെയും കൂട്ടാം. സിപിഎമ്മിന്റ അവസരവാദനയം കേരള ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടുകളും സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ നന്മ പ്രതീക്ഷിക്കുന്ന സിപിഎമ്മുകാരും യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ല. എല്‍ ഡി എഫിനുള്ള ഹിന്ദുമഹാസഭ പിന്തുണയെ സി പി എം എന്ത് ചെയ്തും ന്യായീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10