Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.സി വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാത്തത് കുറ്റകരമായ വിവേചനം : മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ.സി വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാത്തത് കുറ്റകരമായ വിവേചനം : മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം : ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്ഘാടന ചടങ്ങിന് കെ.സി വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാതിരുന്നത് കുറ്റകരമായ വീഴ്ചയും വിവേചനവുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ ബൈപ്പാസ് എന്ന ആശയം മുന്‍ ലോക്‌സഭാ എം.പിയും നിലവില്‍ രാജ്യസഭാ എം.പിയുമായ കെ.സി വേണുഗോപാലിന്‍റേതാണ്. യു.പി.എ ഒന്നും രണ്ടും സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് അത് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്. കേരളത്തില്‍ ഇന്നു കാണുന്ന എല്ലാ വികസനവും കോണ്‍ഗ്രസും യു.ഡി.എഫും ഭരിച്ചപ്പോഴുണ്ടായ മികച്ച നേട്ടങ്ങള്‍ മാത്രമാണ്. സി.പി.എമ്മിന് ഒന്നും അവകാശപ്പെടാനില്ല. എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ യു.ഡി.എഫ് സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങള്‍ സ്വന്തമാക്കാനാണ് സി.പി.എം ശ്രമം. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക മാത്രമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കൊച്ചി മെട്രോ,കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ അതിന് ഉദാഹരണം. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ഈ രാഷ്ട്രീയം കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in