Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Alappuzha BJP| ആലപ്പുഴ ബിജെപിയില്‍ ഊമക്കത്ത് വിവാദം: നോര്‍ത്ത് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

Alappuzha BJP| ആലപ്പുഴ ബിജെപിയില്‍ ഊമക്കത്ത് വിവാദം: നോര്‍ത്ത് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി
  ആലപ്പുഴ: ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിയില്‍ ഊമക്കത്ത് വിവാദത്തെ തുടര്‍ന്ന് രൂക്ഷമായ വിഭാഗീയത. ജില്ലാ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഊമക്കത്തിന് പിന്നില്‍ മണ്ഡലം ഭാരവാഹിയായ വനിതാ നേതാവാണെന്ന ആരോപണമുയര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. ആരോപണങ്ങളെ തുടര്‍ന്ന് ജില്ലാ നേതൃത്വം മണ്ഡലം ഭാരവാഹിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മണ്ഡലം ഭാരവാഹിയെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ജില്ലാ പ്രസിഡന്റിനെ തടഞ്ഞുവെച്ചെന്നും ആരോപണമുണ്ട്. നേരത്തെയും ഇതേ മണ്ഡലം ഭാരവാഹിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു യുവ നേതാവ് കമ്മിറ്റി ഓഫീസില്‍ പ്രതിഷേധിച്ചിരുന്നു. ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിയിലെ രൂക്ഷമായ വിഭാഗീയതയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറയുന്നു. വി മുരളീധരന്‍ പക്ഷക്കാരനായ ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് ഇവരുടെ പ്രധാന പരാതി. ഭാരവാഹികളെ നിശ്ചയിച്ചതില്‍ പി കൃഷ്ണദാസ് വിഭാഗത്തെയും, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷത്തെയും പൂര്‍ണ്ണമായി അവഗണിച്ചെന്നും ആരോപണമുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് ആലപ്പുഴയില്‍ വേണം എന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചപ്പോള്‍, ജില്ലാ പ്രസിഡന്റ് അതിനെ പരസ്യമായി തള്ളിയത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. ഈ ആഭ്യന്തര ഭിന്നതകളും ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമായതായാണ് സൂചന.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in