Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
ആലപ്പാട്ടെ കരിമണൽ ഖനന വിഷയത്തിൽ സമര സമിതിയുമായി മന്ത്രി ഇ.പി ജയരാജൻ ഇന്ന് ചർച്ച നടത്തും. തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച നടക്കുക. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ഉദ്യോഗസ്ഥതലത്തിലും തുടര്‍ന്ന് ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഖനനത്തിന്‍റെ പ്രത്യാഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സീ വാഷിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തീരുമാനമായിരുന്നു. ഖനനത്തിന്‍റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ആലപ്പാട് വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം ശാസ്ത്രീയമായിട്ടുള്ള ഖനനം പ്രദേശത്ത് തുടരും. ഖനനം നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറും ജനപ്രതിനിധികളുമടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു നടപടി. ആലപ്പാട് സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് അഞ്ചിന് സെക്രട്ടറിയേറ്റിലെ നോർത്ത് കോൺഫറൻസ് ഹാളിൽ വെച്ചാകും ചർച്ച നടക്കുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in