Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിജെപി പ്രകടനപത്രിക തനി കാപട്യം നിറഞ്ഞതെന്ന് എ.കെ ആന്‍റണി

ബിജെപി പ്രകടനപത്രിക തനി കാപട്യം നിറഞ്ഞതെന്ന് എ.കെ ആന്‍റണി
ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക തനി കാപട്യം നിറഞ്ഞതാണെന്ന് കോൺഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി.  എന്‍ഡിഎ പ്രകടനപത്രിക പാലം കടക്കാനുള്ള അടവുമാത്രമാണെന്നും എ.കെ ആന്‍റണി കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് എൻഡിഎ  പ്രകടനപത്രികയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി കടുത്ത വിമർശനം നടത്തിയത്. എന്‍ഡിഎ പ്രകടനപത്രിക പാലം കടക്കാനുള്ള അടവുമാത്രമാണ്. അതിനുവേണ്ടി വച്ച വെള്ളം അടുപ്പത്തു നിന്നു ഇറക്കിവയ്ക്കണമെന്നും എ.കെ ആന്‍റണി പറഞ്ഞു. ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക തനി കാപട്യം നിറഞ്ഞതാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നു പറയുന്ന നരേന്ദ്രമോദി ശബരിമലയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്നു വ്യക്തമാക്കണമെന്നും എ.കെ ആന്‍റണി ആവശ്യപ്പെട്ടു. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യംകുറിക്കാനുള്ള ഏറ്റവും വലിയ ഒറ്റമൂലി വോട്ടവകാശമാണെന്നും ആന്‍റണി പറഞ്ഞു.  ചടങ്ങിൽ യുഡിഎഫ് ലോകസഭാ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, എംഎൽഎമാരായ കെ.സി.ജോസഫ്  അഡ്വ.സണ്ണി ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സുമാ ബാലകൃഷ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി.മുസ്തഫ ഐഎൻടിയുസി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in