Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള സദസിന്‍റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു; കരുതല്‍ കസ്റ്റഡിക്കെതിരെ മാര്‍ട്ടിന്‍ ജോര്‍ജ്

നവകേരള സദസിന്‍റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു; കരുതല്‍ കസ്റ്റഡിക്കെതിരെ മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ പ്രചരണത്തിനെത്തുന്നതിന്‍റെ പേരില്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്. കെഎസ്‌യു ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തത് അങ്ങേയറ്റത്തെ ധിക്കാരമാണ്. മുഖ്യമന്ത്രിയുടെ പരാതിപരിഹാരപരിപാടിക്ക് ആളെയെത്തിക്കാന്‍ കോമഡി ഷോയും ഗാനമേളയും കലാപരിപാടികളും സംഘടിപ്പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇതിനു മുമ്പൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പരിഹസിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളും പോകുന്ന വഴിയില്‍ മറ്റു രാഷ്ട്രീയപാര്‍ട്ടി അംഗങ്ങള്‍ക്ക് പെട്ടവര്‍ നടക്കാന്‍ പാടില്ലെന്നാണോ പോലീസ് കരുതുന്നത്. പോലീസ് വലയത്തിനു നടുവിലും പേടി കൂടാതെ യാത്ര ചെയ്യാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണോ കരുതേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കല്യാശേരി മണ്ഡലം നവ കേരള സദസിനായി മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് കെഎസ്‌യു ഭാരവാഹികളായ മുഹമ്മദ് റാഹിബ്, സി.എച്ച്. മുബാസ് അര്‍ഷാദ് വാടിക്കല്‍, സുഫൈല്‍ ഇരിണാവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ നടപടിക്കെതിരെയാണ് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in