Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രജിസ്റ്റര്‍ഡ് ഫാര്‍മസിസ്റ്റില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ അനുവദിക്കില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം സ്വാഗതാര്‍ഹം: അടൂര്‍ പ്രകാശ് എംപി

രജിസ്റ്റര്‍ഡ് ഫാര്‍മസിസ്റ്റില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ അനുവദിക്കില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം സ്വാഗതാര്‍ഹം: അടൂര്‍ പ്രകാശ് എംപി

തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റിന്റെ നിര്‍ബന്ധിത സാന്നിധ്യമില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം സ്വാഗതാര്‍ഹമെന്ന് അടൂര്‍ പ്രകാശ് എം.പി. ഫാര്‍മസിസ്റ്റുകള്‍ ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് എം.പി കേന്ദ്ര മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. ഇതിന് ലഭിച്ച ഔദ്യോഗിക മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക ഓഫീസ് മെമ്മോറാണ്ടത്തില്‍ നിലവിലുള്ള നിയമവ്യവസ്ഥകള്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. 1945-ലെ ഡ്രഗ്‌സ് റൂള്‍സ് (Drugs Rules, 1945) പ്രകാരം പരിമിതമായ ചില 'റെസ്ട്രിക്റ്റഡ് ലൈസന്‍സ്' വിഭാഗങ്ങളില്‍ മാത്രമാണ് ലൈസന്‍സിംഗ് അതോറിറ്റിക്ക് പ്രത്യേക വിവേചനാധികാരമുള്ളത്. എന്നാല്‍ സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ രജിസ്റ്റര്‍ഡ് ഫാര്‍മസിസ്റ്റിന്റെ പങ്കും രോഗികളുടെ സുരക്ഷയും പൊതുജനാരോഗ്യ സംരക്ഷണവും അതീവ പ്രാധാന്യമുള്ളതാണെന്നും മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ ശക്തമായ ആശങ്ക രേഖപ്പെടുത്തിയ 'സെല്‍ഫ് എംപ്ലോയ്ഡ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഓഫ് കേരള' ഉള്‍പ്പെടെയുള്ള ഫാര്‍മസിസ്റ്റ് സമൂഹത്തിന്റെ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. രോഗികളുടെ സുരക്ഷയും മരുന്നുകളുടെ കൃത്യമായ വിതരണവും ഉറപ്പാക്കുന്ന നിലവിലെ നിയമസംവിധാനങ്ങള്‍ ദുര്‍ബലമാകാതിരിക്കാന്‍ തുടര്‍ന്നും ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Save your stories

Sign in