Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോലീസ് യൂണിഫോമിട്ട കൊടി സുനിയാണ് എഡിജിപി അജിത് കുമാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

പോലീസ് യൂണിഫോമിട്ട കൊടി സുനിയാണ് എഡിജിപി അജിത് കുമാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍
  തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന്‍റെ മുമ്പില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം എത്ര ചെറുതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സുജിത് ദാസിനെ പോലുള്ള ഒരു ക്രിമിനലാണ് അജിത് കുമാര്‍ ക്രിമിനലാണെന്ന് പറയുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പുകള്‍ ക്രിമിനലുകളുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനുള്ള കവചം കേന്ദ്രം നല്‍കുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തൃശൂര്‍ പൂരം കുളമാക്കി ബിജെപിക്ക് വഴിവെച്ച് കൊടുക്കാന്‍ കേരള പോലീസ് സഹായിച്ചെന്നാണ് പറയുന്നത്. തൃശൂരും തിരുവനന്തപുരവും ബിജെപി ജയിക്കണമെന്നുള്ളത് മുഖ്യമന്ത്രിയുടെ താല്‍പര്യമാണ്. പ്രതിപക്ഷം ഇന്നലെകളില്‍ ഉന്നയിക്കുകയും അന്ന് ഇവര്‍ പരിഹസിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തുവരികയാണെന്നും രാഹുല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ യൂണിഫോമിട്ട കൊടി സുനിയാണ് എഡിജിപി അജിത് കുമാര്‍. അജിത് കുമാറിനെതിരെ കേസെടുക്കുകയാണ് വേണ്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നത് സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനാണ്. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പി.വി. അന്‍വര്‍ എംഎല്‍എ സാക്ഷിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in