Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

HIGHCOURT| വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി: വൈഷ്ണ സുരേഷ് ഹൈക്കോടതിയില്‍

HIGHCOURT| വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി: വൈഷ്ണ സുരേഷ് ഹൈക്കോടതിയില്‍
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷ് ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പേര് വെട്ടിയ നടപടി റദ്ദാക്കണം എന്നാണ് പ്രധാന ആവശ്യം. വോട്ടര്‍ പട്ടികയില്‍ പിഴവ് സംഭവിച്ചെന്നും ഇത് തിരുത്തി തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സ്ഥാനാര്‍ഥിയുടെ വാദം. ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീലും നല്‍കിയിട്ടുണ്ട്. അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാക്കാന്‍ വേണ്ടിയാണ് വോട്ടര്‍ പട്ടിക വൈകിപ്പിച്ചതെന്ന് യുഡിഎഫ് ഇന്നലെ തന്നെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിഷയം രാഷ്ട്രീയമായി സംസ്ഥാനതലത്തില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് നീക്കം ആരംഭിച്ചിരിക്കുന്നത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in