Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ന്യായാധിപന്മാർ ഉൾപ്പെടെ രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഭയം നടമാടുകയാണെന്ന് അഭിഷേക് സിംഗ്‌വി

ന്യായാധിപന്മാർ ഉൾപ്പെടെ രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഭയം നടമാടുകയാണെന്ന് അഭിഷേക് സിംഗ്‌വി
ന്യായാധിപന്മാർ ഉൾപ്പെടെ രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഭയം നടമാടുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി എംപി പറഞ്ഞു. കൊല്ലത്ത് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം രാജ്യത്തെ സമസ്ത മേഖലകളിലെ ജനവിഭാഗങ്ങളിലും ഇന്ന് ഭയം നടമാടുകയാണെന്ന് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഓരോ ദിനവും എല്ലാ മേഖലകളിലും പുതിയ പുതിയ ശത്രുക്കളെ കണ്ടെത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് അഭിഷേക് സിംഗ്‌വി കുറ്റപ്പെടുത്തി. പൗരത്വത്തിന്‍റെ അളവ് കോൽ മതമല്ല ന്നും പൗരത്വ ഭേദഗതി ഭരണഘടനാ ലംഘനമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ അസാന്മാർഗിക പ്രവണതകൾക്കും ദേശീയതയെ അധികൃതർ മറയാക്കുകയാണന്നദ്ദേഹം കുറ്റപ്പെടുത്തി ജെ എൻ യുവിൽ മുഖം മൂടി ധരിച്ച ഏബിവിപി ആക്ടിവിസ്റ്റുകളാണ് അതിക്രമങ്ങൾ അഴിച്ചുവിട്ടതിന് പിന്നില്‍ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി.ആസഫ് അലി, വെങ്കിടേഷ് നായിക്, ജോൺസൺ എബ്രഹാം, ബിന്ദു കൃഷ്ണ, പ്രതാപവർമ്മ തമ്പാൻ, ജമീലാ ഇബ്രഹിം, പി. സജീവ് ബാബു, ചാണ്ടി ഉമ്മൻ, വഞ്ചിയൂർ പരമേശ്വരൻ നായർ, എം.എ സലാം തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ മുതിർന്ന അഭിഭാഷകരെ ആദരിച്ചു.

Related articles

See all
Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Save your stories

Sign in