Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുരകത്തുമ്പോള്‍ വാഴ വെട്ടരുതെന്ന് വനംവകുപ്പിനോട് ദേവസ്വം ബോര്‍ഡ്

പുരകത്തുമ്പോള്‍ വാഴ വെട്ടരുതെന്ന് വനംവകുപ്പിനോട് ദേവസ്വം ബോര്‍ഡ്
പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണ് വനംവകുപ്പിന്‍റേതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. വനംവകുപ്പിന്‍റേത് ശത്രുതാപരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മാസ്റ്റര്‍പ്ലാന്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് ശത്രുതാപരമായി പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു അനധികൃത കെട്ടിടം പോലും ശബരിമലയില്‍ ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാടെന്ന് കൂട്ടിച്ചേര്‍ത്ത പത്മകുമാര്‍, എന്നാല്‍ രാഷ്ട്രീയമായ ആക്രമണമാണ് വനംവകുപ്പിനെതിരെ നടത്തിയിരിക്കുന്നത്. ഇടതുമുന്നണിയില്‍ സി.പി.ഐ കൈകാര്യം ചെയ്യുന്ന വനംവകുപ്പിനെതിരെ സി.പി.എമ്മുകാരനായ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാര്‍ സി.പി.ഐക്കെതിരെ കടന്നാക്രമണം തന്നെയാണ് ഇവിടെ നടത്തിയിട്ടുള്ളത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്ന് സാഹചര്യത്തിലാണ് 'പുരകത്തുമ്പോള്‍ വാഴ വെട്ടരുത്' എന്ന ഉപമയുമായി പത്മകുമാര്‍ രംഗത്തെത്തിയത്. മാത്രവുമല്ല, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പത്മകുമാറിന്‍റെ വിരുദ്ധനിലപാടുകള്‍ക്കെതിരെ സി.പി.ഐ നേരത്തെ ചില അഭിപ്രായപ്രകടനങ്ങളും നടത്തിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സി.പി.ഐയുടെ വകുപ്പായ വനംവകുപ്പിനെതിരെ ഇന്ന് കടന്നാക്രമണം നടത്തിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in