Logo
Sun, Jul 05, 2026 • 08:16 AM
LIVE TV
Watch

No business videos available

No Middle East videos available

പത്മകുമാര്‍ അകത്തോ പുറത്തോ.. ? സിപിഎം സംസ്ഥാന സമിതി ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 14, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പത്മകുമാര്‍ അകത്തോ പുറത്തോ.. ? സിപിഎം സംസ്ഥാന സമിതി ഇന്ന്
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുയര്‍ന്ന വെല്ലുവിളികള്‍ക്കിടയില്‍ സിപിഎമ്മിന്റെ പുതിയ സംസ്ഥാന സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും.സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങും മുമ്പ് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് സമ്മേളനം ബഹിഷ്‌കരിച്ച് പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പത്മകുമാറിനെതിരായ നടപടി സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്‌തേക്കും. വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതോടെയാണ് പത്മകുമാര്‍ സമ്മേളനം ബഹിഷ്‌കരിച്ച് പരസ്യ പ്രതികരണം നടത്തിയത്. സംസ്ഥാനസെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് പി.ജയരാജന്‍, മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, എന്‍.സുകന്യ ഉള്‍പ്പെടെ ഒട്ടനവധി നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അസാധാരണമായ ഈ സ്ഥിതിവിശേഷവും പാര്‍ട്ടി ചര്‍ച്ച ചെയ്യും. കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് ജി.സുധാകരനെതിരെ സിപിഎം സൈബറിടങ്ങളില്‍ തുടരുന്ന കടന്നാക്രമണവും പാര്‍ട്ടി പരിശോധിച്ചേക്കും. പാര്‍ട്ടിയെ വെട്ടിലാക്കിയ വിവാദങ്ങള്‍ക്ക് നടുവിലാണ് പുതുതായി നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരുന്നത്..
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10