Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വർക്കലയില്‍ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് 31 കുപ്പി മദ്യം മോഷ്ടിച്ചു; മൂന്നംഗ സംഘത്തിനായി അന്വേഷണം

വർക്കലയില്‍ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് 31 കുപ്പി മദ്യം മോഷ്ടിച്ചു; മൂന്നംഗ സംഘത്തിനായി അന്വേഷണം
  തിരുവനന്തപുരം:  വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് അര ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. 31 കുപ്പി വിലകൂടിയ വിദേശനിര്‍മ്മിത മദ്യമാണ് മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. മൊബൈല്‍ ഫോണും മോഷ്ടിച്ചിട്ടുണ്ട്. വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. ഓഫീസിലെ ഫയലുകളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പൂട്ട് തകർത്തതിന് ശേഷം ഗ്രില്‍ വളച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഔട്ട്ലറ്റ് ഓഫീസില്‍ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലാണ് ഇവര്‍ 31 കുപ്പി മദ്യവും കടത്തിയത്. മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ ഔട്ട്ലെറ്റിലെ സി ടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. സമീപത്തെ കെട്ടിടത്തിലെ സിസി ടിവി പരിശോധിച്ചതോടെയാണ് മൂന്നുപേരാണ് മോഷണസംഘത്തിലെന്ന് പോലീസിന് മനസിലായത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in