Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് സുനാമി! ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ; ഹരിപ്പാട് നിലനിർത്തി ചെന്നിത്തല

യുഡിഎഫ് സുനാമി! ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ; ഹരിപ്പാട് നിലനിർത്തി ചെന്നിത്തല

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിൽ യുഡിഎഫ് തരംഗം പൂർണ്ണമായിരിക്കുകയാണ്. നിലവിൽ 101 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഹരിപ്പാട്, ആലത്തൂർ, തൃശ്ശൂർ, പുതുപ്പള്ളി എന്നിവിടങ്ങളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞു.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്രവിജയമാണ് സ്വന്തമാക്കിയത്. 52,907 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ജയിച്ചുകയറിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷമാണിത്.ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല 23,377 വോട്ടുകൾക്ക് വിജയിച്ചു.തൃശ്ശൂരിൽ എൽഡിഎഫിന്റെ ആലങ്കോട് ലീലാകൃഷ്ണനെ 26,803 വോട്ടുകൾക്ക് പരാജയപ്പെടുത്തി രാജൻ പല്ലൻ തകർപ്പൻ വിജയം നേടി.ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം. ഫെബിനെ 8,553 വോട്ടുകൾക്ക് പരാജയപ്പെടുത്തി ടി.എം. ശശി . ഈ നാല് മണ്ഡലങ്ങളിലെയും വിജയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സിപിഎമ്മിന്റെ ആസ്ഥാനമായ കണ്ണൂരിലെ ഉറച്ച കോട്ടകളിൽ പോലും വിമതർ അട്ടിമറി വിജയം ഉറപ്പാക്കി കഴിഞ്ഞു.പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെതിരെ വിമതൻ വി. കുഞ്ഞികൃഷ്ണൻ 6,969 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമളയെ നിഷ്പ്രഭമാക്കി ടി.കെ. ഗോവിന്ദൻ 18,628 വോട്ടുകൾക്ക് മുന്നിലാണ്.


Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in