COVID | 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് 7 മരണം; കൂടുതല്‍ കേസുകള്‍ കേരളത്തില്‍
Jaihind TV News Report
Jaihind TV Web Desk
May 31, 2025
1 min read
•
Updated: June 09, 2026
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ സാഹചര്യം സൂക്ഷ്മമായി നീരിക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍അറിയിച്ചു. കേരളത്തിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗികളുടെ എണ്ണം അതിവേഗം ഉയരുകയാണെങ്കില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളുടെ പട്ടികയായിട്ടുണ്ട്. കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
24 മണിക്കൂറിനുള്ളില്‍ 7 മരണമാണ് രാജ്യത്ത്് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദ്ദേഗങ്ങള# നല്‍കിയിരിക്കുകയാണ്. കൃത്യമായ പരിശോധന, ചികില്‍സ, ഐസലേഷന്‍, വെന്റിലേറ്റര്‍, കിടക്ക സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്നും പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കണമെന്നും പറയുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ക്ക് ഉടന്‍ ചികില്‍സ നല്‍കാനും കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10