Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ 66.11 കോടി രൂപയുടെ വരവ്; നട തുറന്ന് 22 ദിവസം പിന്നിടുമ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവ്

ശബരിമലയില്‍ 66.11 കോടി രൂപയുടെ വരവ്; നട തുറന്ന് 22 ദിവസം പിന്നിടുമ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവ്
Sabarimala-Nada-3 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട വരുമാനത്തിൽ വർധനവ് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ അറുപത്തി ആറു കോടി പതിനൊന്നു ലക്ഷത്തി എഴായിരത്തി എണ്ണൂറ്റി നാൽപത് രൂപയുടെ വരവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന് 22 ദിവസം പിന്നിടുമ്പോൾ ശബരമല നട വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവാണുണ്ടായിട്ടുള്ളത്. ഡിസംബർ 5 വരെയുള്ള കണക്കു പ്രകാരം വരുമാനം 66 കോടി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ മുപ്പൊത്തിയൊൻപതു കോടി രൂപയോളമായിരുന്നു നടവരവ്. അപ്പം അരവണ വില്പ്പനയിലും വർധനവുണ്ടായിട്ടുണ്ട്അരവണ പതിമൂന്ന് ലക്ഷവും അപ്പം രണ്ട് ലക്ഷവും സ്റ്റോക്കുണ്ട്. ലോഡ്എത്തിയതോടെ ശര്‍ക്കരയുടെ കുറവ് പരിഹരിച്ചതായും. നെയ് ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ചതായും ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ പറഞ്ഞു നടന്ന തുറന്നതിനു ശേഷം ഇതുവരെ, അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണിത്തീര്‍ക്കുന്നതിന് അവശേഷിക്കുന്നുണ്ട്. 'നാണയങ്ങള്‍ എണ്ണുന്നതിന് കൂടുതല്‍ യന്ത്രങ്ങളും ആളുകളെയും എത്തിക്കുവാൻ തീരുമാനമായിട്ടുണ്ട്

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ; നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍; ജാഗ്രതാ നിര്...

Kerala

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ചത്തേക്ക...

Kerala

ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സ...

Save your stories

Sign in