Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത് 36 പേര്‍; നായക്കായി തിരച്ചില്‍

തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത് 36 പേര്‍; നായക്കായി തിരച്ചില്‍
  തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത് 36 പേര്‍. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണ് വിവരം. നായയ്ക്കു പേ വിഷബാധ സംശയം ഉയർന്നതോടെ കനത്ത ആശങ്ക ഉയർന്നിരിക്കുകയാണ്. തിരുവനന്തപുരം പാപ്പനം കോട്, കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നഗരസഭയുടെ ഡോഗ് സ്ക്വാട് നായ്ക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. പാപ്പനംകോടുവച്ചായിരുന്നു ആദ്യം തെരുവിൽ നായ വഴിയാത്രക്കാരനെ കടിച്ചത്. തുടർന്ന് നായ ഓടിയ സ്ഥലങ്ങളിൽ നിന്നവരെയെല്ലാം ആക്രമിക്കുകയായിരുന്നു. രാത്രി 7.30ന് ആയുർവേദ കോളജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in