Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദിയിൽ ബസ് അപകടത്തിൽ 35 മരണം; ബസ് പൂർണമായും കത്തി

സൗദിയിൽ ബസ് അപകടത്തിൽ 35 മരണം; ബസ് പൂർണമായും കത്തി
സൗദിയിൽ ബസ് അപകടത്തിൽ 35 പേര്‍ മരിച്ചു. ബസും മണ്ണുമാന്തിയന്ത്രവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മദീനയ്ക്ക് സമീപം നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടവരിലേറെയും ഉംറ തീര്‍ത്ഥാടകരാണെന്നാണ് റിപ്പോര്‍ട്ട് മദീനക്ക് സമീപം ഹിജ്‌റ റോഡിലെ കിലോ 170-ലാണ് മുപ്പതിലേറെ പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. റിയാദിലെ ദാറുൽ മീഖാത്ത് സിയാറ സംഘത്തിന്‍റേതാണ് അപകടത്തില്‍പെട്ട ബസ്. വിവിധ രാജ്യക്കാരായ ഉംറ തീർത്ഥാടകരെയും വഹിച്ചുള്ള ബസായിരുന്നു ഇത്. നാലുദിവസത്തെ മദീന, മക്ക സന്ദർശനത്തിനായിരുന്നു ബസ് പുറപ്പെട്ടത്. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പോകുന്നതിനിടെയാണ് ഹിജ്‌റ റോഡിലെ കിലോ 170-ൽ അപകടമുണ്ടായത്. മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ് കത്തിയമരുകയായിരുന്നു. പരിക്കേറ്റവരെ റെഡ് ക്രസന്‍റും മറ്റു സുരക്ഷാവിഭാഗങ്ങളും ചേർന്ന് ഹംനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബസ് പൂർണമായും കത്തി. മൃതദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫർഅ എന്നിവടങ്ങളിലെ ആശുപത്രികളിലാണ്

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in