Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോള്‍ തിരുവനന്തപുരത്ത് 18 സ്ഥാനാർത്ഥികൾ, ആറ്റിങ്ങലിൽ 21 പേര്‍

സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോള്‍ തിരുവനന്തപുരത്ത് 18 സ്ഥാനാർത്ഥികൾ, ആറ്റിങ്ങലിൽ 21 പേര്‍
നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 18 സ്ഥാനാര്‍ഥികള്‍. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ എണ്ണം ഇരുപത്തിയൊന്നാണ്. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. ബി.ജെ.പിയുടെയും ഇടതുമുന്നണിയുടെയും ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകൾ മാത്രമാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. കോൺഗ്രസിനും ബി.എസ്.പിക്കും ഡമ്മി സ്ഥാനാർത്ഥികളില്ലായിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാർത്ഥികളുടെ വിവരങ്ങൾ : തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം (18 സ്ഥാനാര്‍ത്ഥികള്‍) ദേശീയ സംസ്ഥാന പാർട്ടികൾ : ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സി ദിവാകരൻ (സി.പി.ഐ), കുമ്മനം രാജശേഖരൻ (ബി.ജെ.പി), കിരൺ കുമാർ എസ്.കെ (ബി.എസ്.പി). മറ്റ് രജിസ്റ്റേർഡ് പാർട്ടികൾ : ഗോപകുമാർ എ (ഡി.എച്ച്.ആർ.എം), പി കേരളവർമ്മ രാജ (പ്രവാസി നിവാസി പാർട്ടി), മിനി എസ് (എസ്.യു.സി.ഐ). സ്വതന്ത്ര സ്ഥാനാർത്ഥികൾ : ബിനു ഡി, ക്രിസ്റ്റഫർ ഷാജു, ദേവദത്തൻ, ജെയിൻ വിൽസൺ, ജോണി തമ്പി, മനാഫ് എം, മിത്ര കുമാർ ജി, ശശി ടി, സുബി, സുശീലൻ, വിഷ്ണു എസ് അമ്പാടി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം: (21 സ്ഥാനാര്‍‌ത്ഥികള്‍) ദേശീയ സംസ്ഥാന പാർട്ടികൾ : അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), എ സമ്പത്ത് (സി.പി.എം), ശോഭന കെ.കെ (ബി.ജെ.പി), വിപിൻ ലാൽ എൽ.എ (ബി.എസ്.പി). മറ്റ് രജിസ്റ്റേർഡ് പാർട്ടികൾ : അജ്മൽ ഇസ്മയിൽ (എസ്.ഡി.പി.ഐ), മാഹീൻ മുഹമ്മദ് (പി.ഡി.പി), ഷൈലജ റ്റി (ഡി.എച്ച്.ആർ.എം). സ്വതന്ത്ര സ്ഥാനാർത്ഥികൾ : അജിത് കുമാർ ജി.ടി, അനിത, ബദറുദീൻ എ, ദേവദത്തൻ, ഗോവിന്ദൻ നമ്പൂതിരി, മനോജ് എം, മോഹനൻ, പ്രകാശ്, പ്രകാശ് എസ്, പി രാംസാഗർ, സതീഷ് കുമാർ, സുനിൽ സോമൻ, സുരേഷ് കുമാർ പി, വിവേകാനന്ദൻ.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in