Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലപ്പുറത്ത് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചു

മലപ്പുറത്ത് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചു
Child-rape-case മലപ്പുറം : കോട്ടക്കൽ എടരിക്കോട് 12 വയസുകാരിയെ പീഡനത്തിരയാക്കി. ആസാം സ്വദേശികളായ സ്ത്രീയും പുരുഷനും ചേർന്ന് ആയിരം രൂപയ്ക്കാണ് അസമി പെൺകുട്ടിയെ പലർക്കായി കാഴ്ചവെച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അസമിൽ നിന്ന് എത്തിച്ച 12 വയസുകാരിയെ താമസിപ്പിച്ച ക്വാർട്ടേഴ്‌സിൽ നിരവധി പേർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. അസം സ്വദേശികളായ പുരുഷനും സ്ത്രീയും ചേർന്നാണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. ഇവർ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്നാണ് പ്രാഥമിക വിവരം. ലൈംഗിക ചൂഷണത്തിന് വേണ്ടി മാത്രമായി പെൺകുട്ടിയെ അസമിൽ നിന്നെത്തിക്കുകയായിരുന്നുവെന്ന് മനസിലാക്കുന്നതായി സി.ഡബ്ല്യു.സി ചെയർമാൻ പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. പെൺകുട്ടിയെ കേരളത്തിൽ എത്തിച്ച് പലർക്കായി കാഴ്ചവെച്ച അസം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തേക്കും.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in