Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല : ദേവസ്വം ബോർഡ് അധികൃതർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശബരിമല : ദേവസ്വം ബോർഡ് അധികൃതർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കുടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യമുള്ള ചർച്ചക്ക് ശേഷമായിരിക്കും സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബസിച്ച് ദേവസ്വം ബോർഡ് അന്തിമ തീരുമാനമെടക്കുക. യു.എ.. ഇ സന്ദർശനം കഴിഞ്ഞ ഇന്ന് പുലർച്ചെ തലസ്ഥാനത്ത് മടങ്ങി എത്തിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്ത തയ്യാറാറക്കിയ റിപ്പോർട്ട് ബോർഡ് പ്രസിഡൻറ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കും. വിധി നടപ്പാക്കുന്നതിന് കുടുതൽ സാവകാശം തേടുന്നതാണ് ഉചിതമെന്ന നിയമോപദേശമാണ് നിയമ വിദഗധർ നൽകിയിരിക്കുന്നത്. യുവതീ പ്രവേശനം നടപ്പാക്കാൻ ശ്രമച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധം തന്ത്രിമാരുടെയും പന്തളം കൊട്ടാരത്തിന്റെയും എതിർപ്പ് പ്രളയ ദുരന്തത്തിൽ തകർന പമ്പയുടെ അവസഥ തുടങ്ങിയവ റിപ്പോർട്ടിൽ ഉണ്ടാകും. സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുന്നതിനൊപ്പം ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. അതേ സമയം, ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് ഇതു വരെ സമീപിച്ചിട്ടില്ലെന്ന് ബോർഡിന് വേണ്ടി ഹാജരാകുന്ന മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിം കോടതിയിൽ റിപ്പോർട്ട് നൽകുന്നതിന് മുമ്പ മനു അഭിഷേക് സിംഗ് വി യുമായി ചർച്ച നടത്തുമെന്ന് ബോർഡ് പ്രസിഡന്‍റ് പറഞ്ഞിരുന്നങ്കെലും ഇതു വരെ ചർച്ച നടത്തിയിട്ടില്ല. ബോർഡിന്റെ നിസ്സഹായതയും സമർദവും പ്രസിഡന്‍റ് എം പത്മകുമാർ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബോധിപ്പിച്ചിരുന്നു. കോടിയേരിയുടെ നിർദേശപ്രകാരമാണ് ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ കാണുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in