Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

വേഗത്തില്‍ 2,000 റണ്‍സ് തികച്ച് വിരാട് കോഹ്‌ലി

വേഗത്തില്‍ 2,000 റണ്‍സ് തികച്ച് വിരാട് കോഹ്‌ലി
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഒരു റെക്കോർഡ് കൂടി. രാജ്യാന്തര T 20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽനിന്ന് 2,000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ T 20 മൽസരത്തിൽ കോഹ്‌ലി സ്വന്തമാക്കിയത്. 56 ഇന്നിംഗ്സുകളിൽനിന്നാണ് കോഹ്‌ലി 2,000 റൺസ് തികച്ചത്. 66 ഇന്നിംഗ്സുകളിൽനിന്ന് 2,000 റൺസ് തികച്ച മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 49.07 ആണ് T 20യിൽ കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ എട്ട് റൺസ് തികച്ചപ്പോഴാണു കോഹ്‌ലി റെക്കോർഡ് സ്വന്തമാക്കിയത്. രാജ്യാന്തര T 20യിൽ 2,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു. 74 ഇന്നിംഗ്സുകളിൽ നിന്നാണ് മിതാലി 2,000 റൺസ് തികച്ചത്. രാജ്യാന്തര T 20 യിൽ റൺവേട്ടയിൽ കോഹ്‌ലിക്ക് മുന്നിലുള്ളവർ 2,271 റൺസുമായി ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്ടിൽ. ന്യൂസീലൻഡ് ബ്രണ്ടൻ മക്കല്ലം 2,140 റൺസ് പാക്കിസ്ഥാന്റെ ശുഹൈബ് മാലിക് 2019 എന്നിവരാണ്.

Related articles

See all
Popular News

പരാജയത്തിലും തലയുയർത്തി വിൻഡീസ്; അന്താരാഷ്ട്ര ടി20യിൽ 2000 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ടീമ...

Popular News

അര്‍ബുദത്തെ തോല്‍പ്പിച്ച് മടങ്ങിവരവ്; അഞ്ച് വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്...

Popular News

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 14 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-1 ന് മുന്നിൽ

Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Save your stories

Sign in