Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

ടിക്കറ്റ് നിരക്കുകളിൽ വമ്പിച്ച ഓഫർ പ്രഖ്യാപിച്ച് ഗോ എയർ

ടിക്കറ്റ് നിരക്കുകളിൽ വമ്പിച്ച ഓഫർ പ്രഖ്യാപിച്ച് ഗോ എയർ
ടിക്കറ്റ് നിരക്കുകളിൽ വമ്പിച്ച ഓഫർ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ എയർലൈൻസിൽ ഒന്നായ ഗോ എയർ.  1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തുലക്ഷത്തോളം സീറ്റുകളാണ് പുതിയ നിരക്കിൽ വിൽക്കുന്നത്. ഓഗസ്റ്റ് നാലുമുതൽ ഒൻപത് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ സ്വന്തമാക്കാനാകുന്നത്. ഡിസംബർ 31 വരെയുള്ള യാത്രകൾ ഈ ഓഫർ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേറ്റിഎം വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും. 250 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.  ഗോ എയർ വെബ്സൈറ്റിലൂടെയോ, മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 3,000രൂപ വരെയുള്ള ആനുകൂല്യങ്ങൾ നേടാനുള്ള അവസരവുമുണ്ട്. മിന്ത്ര ആപ്പിലൂടെയുള്ള ബുക്കിംഗുകളിൽ 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഡൽഹി, ഗോവ, ബംഗളൂരു, ശ്രീനഗർ, ലക്നൗ, മുംബൈ അടക്കം 23 ആഭ്യന്തര സർവീസുകൾ നടത്തുന്ന ഗോ എയർ നിലവിൽ ആഴ്ചയിൽ 1,544ലധികം ഫ്ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ