Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Citizen Journalism

ഞങ്ങള്‍ മേരിക്കുട്ടികളാ... ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം മന്ത്രിയും സിനിമ കണ്ടു

ഞങ്ങള്‍ മേരിക്കുട്ടികളാ... ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം മന്ത്രിയും സിനിമ കണ്ടു
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'ഞാന്‍ മേരിക്കുട്ടി' കാണാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയും എത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടൊപ്പമാണ് മന്ത്രി സിനിമ കണ്ടത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 200ഓളം പേര്‍ പങ്കെടുത്തു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരുമുണ്ടായിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ രഞ്ജിത് ശങ്കറിനെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ജീവിതവും മനോഹരമായി ആവിഷ്‌കരിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പ്രചോദനമാവും എന്നത് മാത്രമല്ല ഏറ്റവും മോശമായ രീതിയില്‍ കൂടപ്പിറപ്പുകളെ അപഹസിക്കുന്നവര്‍ക്ക് എതിരായിട്ടുള്ള ഒരു താക്കീത് കൂടിയായി ഈ സിനിമ മാറുകയാണ്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സാമൂഹ്യ പ്രാധാന്യം ആയി കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Latest News

പ്രവാസിയായ പനങ്ങായ് അബൂബക്കര്‍ ഹാജിയുടെ വിട വാങ്ങലില്‍ ഉള്ളുതൊടുന്ന കുറിപ്പുമായി സംവിധായകന...

Latest News

SUNNY JOSEPH MLA| ഡോക്ടര്‍മാര്‍ സര്‍ക്കാരിനെതിരെ സമരത്തില്‍; പൊതുജനങ്ങള്‍ സ്വകാര്യ ആശുപത്...

Latest News

MANIPUR CONFLICT | ലോകം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിലെത്താന്‍ തയ്യാറല്ല; മണിപ്പൂര്‍ സ...

Citizen Journalism

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസം! ജൂണ്‍ ഒന്നു മുതല്‍ തന്നെ തീരുവ നല്‍കേണ്ട; 50 ശതമാനം തീ...

Save your stories

Sign in