Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ അക്കാദമിയ്ക്ക് തുടക്കം

കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ അക്കാദമിയ്ക്ക് തുടക്കം
കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്‌ബോൾ അക്കാദമിയായ എസ്.എച്ച് അമിഗോസിന് തൃശ്ശൂരിൽ തുടക്കം. ചെമ്മണ്ണൂർ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ.ബോബി ചെമ്മണ്ണൂർ അക്കാദമി ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടർ മഞ്ഞില ഒളിമ്പിക് ദീപം തെളിയിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ലോഗോ പ്രദർശിപ്പിച്ചു. ഡോ.ബോബി ചെമ്മണ്ണൂരാണ് അമിഗോസ് ഫുട്‌ബോൾ അക്കാദമിയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ സ്‌പോൺസർ ചെയ്യുന്നത്. ഫുട്‌ബോൾ താരങ്ങൾക്കുള്ള ബൂട്ട്‌സും ജേഴ്‌സിയും ചടങ്ങിൽ അദ്ദേഹം വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ച വർക്കല കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലാലി ജെയിംസ് സമ്മാനങ്ങൾ വിതരണം ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി യോഗാ പ്രദർശനവും ലോകസംഗീത ദിനാചരണത്തിന്‍റെ ഭാഗമായി കർണാടക സംഗീത ഫ്യൂഷൻ പരിപാടിയും അരങ്ങേറി. https://www.youtube.com/watch?v=iFMpX2DS44Q

Related articles

See all
Popular News

പരാജയത്തിലും തലയുയർത്തി വിൻഡീസ്; അന്താരാഷ്ട്ര ടി20യിൽ 2000 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ടീമ...

Popular News

അര്‍ബുദത്തെ തോല്‍പ്പിച്ച് മടങ്ങിവരവ്; അഞ്ച് വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്...

Popular News

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 14 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-1 ന് മുന്നിൽ

Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Save your stories

Sign in