Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കനത്ത മഴയില്‍ വ്യാപക നാശം; കോഴിക്കോട് ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍

കനത്ത മഴയില്‍ വ്യാപക നാശം; കോഴിക്കോട് ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍
കോഴിക്കോട് ആനക്കാംപൊയിലിൽ ഉരുൾപൊട്ടൽ. ശക്തമായ മലവെള്ള പാച്ചിലിനെ തുടർന്ന് 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ യു.വി ജോസ് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് കോഴിക്കോട് ആനക്കാംപൊയിലിൽ ഉരുൾപൊട്ടൽ ഉണ്ടായത്. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. 17 കുടുംബങ്ങളെ പ്രദേശത്തുനിന്ന് മാറ്റി പാർപ്പിച്ചു. പുല്ലൂരാംപാറയിൽ 11 വീട്ടുകാരെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും നൂറാംതോട്ടിൽ ആറ് കുടുംബങ്ങളെ എ.എം.എൽ.പി സ്‌കൂളിലേക്കുമാണ് മാറ്റിപാർപ്പിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് വനത്തിൽ ഉരുൾപൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ യു.വി ജോസ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, എൽ.പി, യു.പി, ഹൈസ്‌കൂള്‍, ഹയർ സെക്കന്‍ററി വിദ്യാലയങ്ങൾക്കാണ് അവധി.

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സ്വർണ്ണക്കടത്ത് : എല്‍.ഡി.എഫ് കൗൺസില‍ർ കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍

Latest News

'സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത് ; തെറി പറയുന്നത് പ്രതിപക്ഷത്തിന്‍റെ സംസ്കാരമല്ല...

Latest News

കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മഹിളാമാള്‍ അടച്ചുപൂട്ടുന്നു ; പെരുവഴിയിലായി നൂറ...

Save your stories

Sign in