Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Auto

ഇന്ത്യൻ വിപണി കീഴടക്കാന്‍ ടാറ്റ ടിഗോറിന്‍റെ ബസ്സ് എഡിഷൻ എത്തി

ഇന്ത്യൻ വിപണി കീഴടക്കാന്‍ ടാറ്റ ടിഗോറിന്‍റെ ബസ്സ് എഡിഷൻ എത്തി
ടാറ്റ ടിഗോറിന്‍റെ ബസ്സ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി. പുതിയ ബസ്സ് പതിപ്പ് ടിഗോറിന്‍റെ ലിമിറ്റഡ് എഡിഷൻ മോഡലാണ്. മാരുതി സുസുക്കി ഡിസൈർ, ഹോണ്ട അമേസ് എന്നിവർക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് ടാറ്റ ടിഗോർ ഇന്ത്യൻ നിരത്തുകളിലേക്കെത്തുന്നത്. കൂടുതൽ സ്‌റ്റൈലിഷായിയാണ് പുതിയ ടിഗോർ ബസ്സ് എഡിഷൻ എത്തുന്നത്. പിറകിലുള്ള ബസ്സ് ബാഡ്ജിംഗും കാറിന്‍റെ പ്രത്യേകതയാണ്. പിയാനെ ബ്ലാക് നിറമുള്ള മിററുകൾ, കറുപ്പു നിറമുള്ള തിളങ്ങുന്ന മേൽക്കൂര, ഇരട്ടനിറമുള്ള വീൽ കവറുകൾ എന്നിവ ഡിസൈൻ വിശേഷങ്ങളിൽ ഉൾപ്പെടും. പൂർണ ഫാബ്രിക്ക് സീറ്റുകളും അകത്തളത്തിൽ ഉള്ളത്. 84 ബിഎച്ച്പി കരുത്തും 114 എൻഎം ടോർക്കും പെട്രോൾ എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഇരു പതിപ്പുകളിലും ലഭിക്കുന്നത്. ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, കോർണർ സ്റ്റബിലിറ്റി കൺട്രോൾ, ടാറ്റയുടെ കണക്ട്‌നെക്സ്റ്റ് സ്മാർട്ട്‌ഫോൺ കണക്ടിവിറ്റി ഓപ്ഷൻ, ഹർമൻ ഓഡിയോ സംവിധാനം എന്നിങ്ങനെ നീളും ടിഗോറിലെ പ്രധാന ഫീച്ചറുകൾ. ടിഗോർ ബസ് എഡിഷൻ പെട്രോളിന്‍റെ ഡൽഹി എക്‌സ്‌ഷോറൂം വില 5.68 ലക്ഷം രൂപയാണ്. ഡീസൽ പതിപ്പിന് വില 6.57 ലക്ഷം രൂപയും.

Related articles

See all
Popular News

'ഡാവിഞ്ചി' സസ്‌പെൻഷനുമായി പുതിയ ഥാർ റോക്‌സ് അപ്‌ഡേറ്റ് പതിപ്പ് എത്തുന്നു; പരീക്ഷണയോട്ട ചിത...

Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Popular News

കറുപ്പിലും വെളുപ്പിലും മാസ്സ് കാട്ടി ഹെക്ടർ: സ്‌പെഷൽ ലിമിറ്റഡ് എഡിഷനുകളുമായി എംജി മോട്ടോർ...

Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Save your stories

Sign in