Logo
Sat, Jun 13, 2026 • 02:35 AM
LIVE TV
Watch

No business videos available

No Middle East videos available

KC VENUGOPAL| 'നിലമ്പൂരിലെ ജനവിധിയോടെ ഈ സര്‍ക്കാര്‍ സ്വീകാര്യമായ സര്‍ക്കാരല്ലെന്ന് ജനം ഉറപ്പിച്ചു പറയും' -കെ.സി. വേണുഗേപാല്‍ എം.പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 20, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

KC VENUGOPAL| 'നിലമ്പൂരിലെ ജനവിധിയോടെ ഈ സര്‍ക്കാര്‍ സ്വീകാര്യമായ സര്‍ക്കാരല്ലെന്ന് ജനം ഉറപ്പിച്ചു പറയും' -കെ.സി. വേണുഗേപാല്‍ എം.പി
ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലായ്മ നേരിടുമ്പോള്‍ സ്വന്തക്കാരെ സര്‍ക്കാര്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇതിനുള്ള മറുപടി 23 ന് ജനം നല്‍കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയോടെ ഈ സര്‍ക്കാര്‍ സ്വീകാര്യമായ സര്‍ക്കാരല്ല എന്ന് ജനം ഉറപ്പിച്ച് പറയുമെന്നും കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഗവര്‍ണര്‍ ഭരണഘടനാപദവി ദുരുപയോഗം ചെയ്യുകയാണ്. ഗവര്‍ണറായാല്‍ ആര്‍എസ്എസിന്റെ സ്വയം സേവകനാവരുതെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെ ഭയമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10