Logo
Sun, Jun 14, 2026 • 09:01 AM
LIVE TV
Watch

No business videos available

No Middle East videos available

സ്വർണ്ണക്കടത്തിന്‍റെ പ്രഭവ കേന്ദ്രം അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല? കാരണം സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 04, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സ്വർണ്ണക്കടത്തിന്‍റെ പ്രഭവ കേന്ദ്രം അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല? കാരണം സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല
  കണ്ണൂർ: സ്വർണ്ണക്കടത്തിൻ്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അറിയാമായിരുന്നിട്ടും നടപടി സ്വീകരിക്കാത്തത് സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് എതിരെ വിവരം ലഭിച്ചിട്ടും പ്രധാനമന്ത്രി എന്ത് കൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയെ പ്രധാനമന്ത്രി ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യ മുന്നണിക്കെതിരെ മോദി വിമർശനം നടത്തുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമൊന്നും പരിഹരിക്കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മോദിയുടെ കേരള സന്ദർശനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10