Logo
Sat, Jun 13, 2026 • 05:20 AM
LIVE TV
Watch

No business videos available

No Middle East videos available

ARYADAN SHOUKATH| യുഡിഎഫ് ചരിത്ര വിജയം നേടും; മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: ആര്യാടന്‍ ഷൗക്കത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ARYADAN SHOUKATH|  യുഡിഎഫ് ചരിത്ര വിജയം നേടും; മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: ആര്യാടന്‍ ഷൗക്കത്ത്
യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. മണ്ഡലത്തിലെ പ്രധാന ചര്‍ച്ച ഒമ്പത് വര്‍ഷത്തെ പിണറായിയുടെ ഭരണം തന്നെയാണ്. മലയോര മേഖലയില്‍ പ്രശ്‌നങ്ങളാണ്. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെതിരെയായിരിക്കും ജനവിധി ഉണ്ടാകുക. ഭരണ സംവിധാനങ്ങളെ പൂര്‍ണ്ണമായും ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇവിടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പ്രചരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ യുഡിഎഫ് ക്യാമ്പിന് ആവേശം പകരാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് നിലമ്പൂരില്‍ പ്രചരണത്തിനെത്തും. ജൂണ്‍ പതിമൂമന്നിന് നടത്താന്‍ നിശ്ചയിരുന്ന പ്രചരണ പരിപാടികള്‍ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും കോര്‍ണര്‍ മീറ്റിങ്ങും നടക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മൂത്തേടം കാരപ്പുറം മസ്ജിദ് ജംഗ്ഷന്‍ മുതല്‍ വില്ലേജ് ഓഫീസിന് മുന്‍ വശം വരെയാണ് റോഡ് ഷോ നടക്കുക. തുടര്‍ന്ന് നാല് മണിയ്ക്ക് നിലമ്പൂരില്‍ റോഡ് ഷോ ആരംഭിക്കും. കാളികാവ് റോഡ് ജംഗ്ഷന്‍ മുതല്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് വരെയാണ് റോഡ് ഷോ. പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10