Logo
Sat, Jun 13, 2026 • 08:27 AM
LIVE TV
Watch

No business videos available

No Middle East videos available

ASHA PROTEST| 'ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല'; ആശമാര്‍ ജൂണ്‍12 ന് നിലമ്പൂരിലേക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 09, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ASHA PROTEST|    'ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല'; ആശമാര്‍ ജൂണ്‍12 ന് നിലമ്പൂരിലേക്ക്
ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ആശമാര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനിയുടെ നേതൃത്വത്തില്‍ ആശമാരുടെ സംഘം ജൂണ്‍ 12 ന് നിലമ്പൂരിലെത്തും. ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആശമാരോട് ക്രൂരമായ അവഗണന തുടരുന്ന സര്‍ക്കാരിനെതിരെ ആശമാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് വീട് കയറി വോട്ടര്‍മാരെ നേരില്‍ കണ്ടും പ്രചാരണം നടത്തും. സെക്രട്ടേറിയറ്റ് പടിക്കല്‍ ഫെബ്രുവരി 10 ന് ആരംഭിച്ച ആശമാരുടെ രാപകല്‍ സമരം 120-ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. ആശമാരുടെ കുടുംബ സംഗമം (ഫെബ്രു 15), മഹാസംഗമം (ഫെബ്രു 20), നിയമസഭാ മാര്‍ച്ച് (മാര്‍ച്ച് 3), വനിതാ സംഗമം (മാര്‍ച്ച് 8), സെക്രട്ടേറിയറ്റ് ഉപരോധം (മാര്‍ച്ച് 17), നിരാഹാര സമരം (മാര്‍ച്ച് 20 മുതല്‍), കൂട്ട ഉപവാസം (മാര്‍ച്ച് 24), മുടി മുറിക്കല്‍ സമരം (മാര്‍ച്ച് 30) തുടങ്ങി വിവിധ സമരമുറകളിലൂടെ കടന്നുവന്ന സമരത്തിന്റെ നാലാം ഘട്ടമായി പ്രഖ്യാപിച്ച രാപകല്‍ സമരയാത്ര സംസ്ഥാനത്ത് പര്യടനം തുടരുകയാണ്. മെയ് 5 ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദുവിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്ന് ആരംഭിച്ച രാപകല്‍ സമര യാത്രയുടെ 36-ാം ദിവസമാണ് ഇന്ന്. നിലമ്പൂര്‍ മണ്ഡലത്തിലുള്‍പ്പെടെ നൂറിലേറെ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി യാത്ര പത്തനംതിട്ട ജില്ലയില്‍ എത്തിയിരിക്കുകയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി 46-ാം ദിവസമാണ് യാത്ര സെക്രട്ടറിയേറ്റ് പടിക്കലെ സമരവേദിയില്‍ എത്തിച്ചേരുന്നത്. നിലമ്പൂര്‍ മണ്ഡലത്തിലെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ 18ന് നടക്കുന്ന സമാപന റാലിയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കിയ വിവിധ ജില്ലാ-പ്രാദേശിക സ്വാഗതസംഘങ്ങള്‍, ഐക്യദാര്‍ഢ്യ-സഹായ സമിതികള്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബാംഗങ്ങള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍ നിന്ന് ബഹുജനങ്ങള്‍ അണിനിരക്കുന്ന മഹാറാലിയാകും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10