Logo
Sat, Jun 13, 2026 • 09:30 AM
LIVE TV
Watch

No business videos available

No Middle East videos available

തമിഴ്‌നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരവും നഗരസഭയും കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി ജോസഫ് വിജയ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

തമിഴ്‌നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരവും നഗരസഭയും കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി ജോസഫ് വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി സ്ഥാനമേറ്റ് ഒരാഴ്ചയ്ക്ക് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി പി. സെന്തിൽകുമാർ ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ശിപാർശപ്പട്ടിക കൈമാറി.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി നഗരസഭ-തദ്ദേശ ഭരണ വകുപ്പുകൾ കൂടി തന്റെ കീഴിൽ നിലനിർത്തുന്നത് എന്ന പ്രത്യേകതയും ഈ വകുപ്പുവിഭജനത്തിനുണ്ട്. പൊതുഭരണം, ആഭ്യന്തരം (പൊലീസ്), വനിതാ-യുവജന ക്ഷേമം, നഗരസഭ ഭരണവിഭാഗം, അർബൻ & വാട്ടർ സപ്ലൈ, സ്പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ എന്നീ സുപ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി വിജയ് തന്റെ പക്കൽ സൂക്ഷിച്ചിരിക്കുന്നത്.

മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കപ്പെടുന്ന എൻ. ആനന്ദിന് ഗ്രാമീണ വികസന, ജലവിഭവ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പഞ്ചായത്തുകൾ, ദാരിദ്ര്യനിർമാർജനം, ഗ്രാമീണ കടാശ്വാസം, ചെറുകിട ജലസേചനം ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ എന്നിവയും ആനന്ദിന്റെ കീഴിലായിരിക്കും. മുതിർന്ന മന്ത്രിസഭാംഗമായ കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പിന്റെ ചുമതല. ധനകാര്യം, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അദ്ദേഹം നിയന്ത്രിക്കും.

മന്ത്രിമാരും വകുപ്പുകളും ഒറ്റനോട്ടത്തിൽ 

മന്ത്രിമാർകൈകാര്യം ചെയ്യുന്ന വകുപ്പുകൾ

സി. ജോസഫ് വിജയ്


(മുഖ്യമന്ത്രി)

പൊതുഭരണം, ആഭ്യന്തരം (പൊലീസ്), വനിതാ-യുവജന ക്ഷേമം, നഗരസഭ ഭരണവിഭാഗം, അർബൻ & വാട്ടർ സപ്ലൈ, സ്പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ.
നത്തിൽ എൻ. ആനന്ദ്ഗ്രാമീണ വികസനം, ജലവിഭവം, പഞ്ചായത്തുകൾ, ദാരിദ്ര്യനിർമാർജനം, ഗ്രാമീണ കടാശ്വാസം, ചെറുകിട ജലസേചനം.
കെ.എ. സെങ്കോട്ടയ്യൻധനകാര്യം, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ.
ആർ. നിർമൽകുമാർഊർജ്ജം, നിയമം, വൈദ്യുതി, കോടതികൾ, ജയിലുകൾ, അഴിമതി നിരോധനം, നിയമസഭ, ഗവർണർ, തെരഞ്ഞെടുപ്പ്, പാസ്‌പോർട്ട്.
എസ്. കീർത്തനവ്യവസായ നിക്ഷേപ പ്രോത്സാഹനം.
ആദവ് അർജുനപൊതുമരാമത്ത്, കായിക വികസനം, കെട്ടിടങ്ങൾ, ഹൈവേകൾ, ചെറുകിട തുറമുഖങ്ങൾ.
കെ.ജി. അരുൺരാജ്ആരോഗ്യ-കുടുംബക്ഷേമം.
പി. വെങ്കട്ടരമണൻഭക്ഷ്യ-സിവിൽ സപ്ലൈസ്, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം, വിലനിയന്ത്രണം.
രാജ്മോഹൻസ്കൂൾ വിദ്യാഭ്യാസം, തമിഴ് വികസനം, വിവര-പൊതുജനസമ്പർക്കം, പുരാവസ്തു വകുപ്പ്, ഔദ്യോഗിക ഭാഷാ-സാംസ്കാരിക വകുപ്പ്, ഫിലിം ടെക്നോളജി, സ്റ്റേഷനറി & പ്രിന്റിങ്.
ഡോ. കെ.ജി. പ്രഭുപ്രകൃതിവിഭവം, ഖനികളും ധാതുക്കളും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10