Logo
Sat, Jun 13, 2026 • 05:21 PM
LIVE TV
Watch

No business videos available

No Middle East videos available

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം തുടരും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 15, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര; ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം തുടരും
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എം.പിയും  പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് പുനരാരംഭിക്കും. ജാഥ ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. വൈകിട്ട് മൂന്നരക്ക് അരിക്കോടും, അഞ്ചരക്ക് മലപ്പുറത്തുമാണ് ജനകീയ പ്രക്ഷോഭ യാത്രയുടെ ഇന്നത്തെ പര്യടനം. സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം പുനരാരംഭിക്കും. കാസർക്കോട് , കണ്ണൂർ , കോഴിക്കോട് , വയനാട് ജില്ലകളിലെ യാത്രയുടെ പര്യടനം ഇതിനകം പൂർത്തിയായി. ഇന്ന് വൈകീട്ട് 3.30 ന് അരീക്കോട് നൽകുന്ന സ്വീകരണത്തോടെ ജില്ലയിലെ പര്യടന പരിപാടികൾക്ക് തുടക്കമാവും. അരീക്കോട് നടക്കുന്ന പൊതുസമ്മേളനം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 5.30 ന് ജില്ലാ ആസ്ഥാനമായ മലപ്പുറം കിഴക്കേതലയിൽ ജാഥക്ക് സ്വീകരണം നൽകും. സമരാഗ്നിയെ സ്വീകരിക്കാൻ ജില്ല ഒരുങ്ങികഴിഞ്ഞുവെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് അറിയിച്ചു. ജില്ലയുടെ ഭാഗമായ മൂന്ന് പാർലമെന്‍റ് മണ്ഡലം അടിസ്ഥാനത്തിൽ നടക്കുന്ന മൂന്നു സ്വീകരണങ്ങളും കോൺഗ്രസിന്‍റെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കം കൂടിയാവും. മൂന്നിടങ്ങളിലും ജാഥയെ വരവേൽക്കാൻ വലിയ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. മഹിളാ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു ജില്ലാ കമ്മിറ്റികൾ വിളബര കലാജാഥകളും - പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10