പ്രവാസികളോട് വഞ്ചന; സർക്കാരുകള്‍ ആരുടെ താത്പര്യമാണ് മുഖവിലക്കെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല; ഉപവാസ സമരം തുടരുന്നു| VIDEO
Jaihind TV News Report
Jaihind TV Web Desk
June 19, 2020
1 min read
•
Updated: June 10, 2026
പ്രവാസികള്‍ക്കെതിരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം തിരുവനന്തപുരത്ത് തുടരുന്നു. പ്രവാസികളോടുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിറവേറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുസര്‍ക്കാരുകളും പ്രവാസികളുടെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുകയാണ്. സര്‍ക്കാര്‍ ആരുടെ താല്‍പ്പര്യമാണ് മുഖവിലക്കെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന ഉവപാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ കാര്യത്തിൽ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളോട് മുഖ്യമന്ത്രി നന്ദികേട് കാണിച്ചു. പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ യുഡിഎഫ് നേതാക്കളും ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് 5 വരെയാണ് ഉപവാസം. സമാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10