'ജലീലിന് റമ്പൂട്ടാന്‍റെ ഗതി ; എല്ലാവരും കൈയ്യൊഴിഞ്ഞു, മാര്‍ക്കറ്റും ഇല്ല'; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
Jaihind TV News Report
Jaihind TV Web Desk
September 08, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കെ.ടി ജലീലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ജലീലിന് റമ്പൂട്ടാന്റെ ഗതിയായെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു. എല്ലാവരും കൈയ്യൊഴിഞ്ഞു, മാര്‍ക്കറ്റും ഇല്ല. ഇനി അദീബ് കൂടിയെ തള്ളിപ്പറയാനുള്ളുവെന്നും അദ്ദേഹം കുറിച്ചു.
എആര്‍ നഗര്‍ സഹകരണ ബാങ്ക് ആരോപണത്തില്‍ കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കണം എന്നത് സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂല പ്രസ്താവനയില്‍ സിപിഎമ്മിനും കടുത്ത അതൃപ്തിയാണുള്ളത്. ജലീലിനെ അതൃപ്തി അറിയിച്ച സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന താക്കീതും നല്‍കി.
സഹകരണ മന്ത്രി വിഎന്‍ വാസവനും ജലീലിനെതിരെ നിലപാടെടുത്തു. സഹകരണബാങ്കിലെ ഇഡി അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണ്. എആർ നഗർ ബാങ്കില്‍ ഏതെങ്കിലും തരത്തിലും അഴിമതികളുണ്ടെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ പ്രതികരിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10