Logo
Sat, Jun 13, 2026 • 02:46 PM
LIVE TV
Watch

No business videos available

No Middle East videos available

മാത്യു സി.ആറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രമുഖര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മാത്യു സി.ആറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രമുഖര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ്ഹിന്ദ് ടി.വി. ന്യൂസ് ഇന്‍ചാര്‍ജുമായിരുന്ന മാത്യു സി.ആറിന്റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ സുഹൃത്ത് സൗഹൃദ കൂട്ടായ്മയും മാധ്യമപ്രവര്‍ത്തകരും സ്മരണാഞ്ജലി അര്‍പ്പിച്ചു. മുന്‍കാല കെ.എസ്.യു. നേതാക്കള്‍ ഉള്‍പ്പെടെ മാത്യുവിന്റെ സൗഹൃദവലയം സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു. അകാലത്തില്‍ പൊലിഞ്ഞ പ്രിയ മാത്യുവിന് സമകാലികരായ പഴയ കെ.എസ്.യു. നേതാക്കളും അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദവലയവും ഒത്തുചേര്‍ന്നാണ് 'കനല്‍' എന്ന അനുസ്മരണ ചടങ്ങൊരുക്കിയത്. മാത്യുവിന്റെ ദീപ്തസ്മരണകള്‍ ഉണര്‍ത്തി സംഘടിപ്പിച്ച ഈ പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കെ.പി.സി.സി. അധ്യക്ഷന്മാരായ കെ. മുരളീധരന്‍, എം.എം. ഹസ്സന്‍, മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖരും സുഹൃത്തുക്കളും മാത്യുവിനെ അനുസ്മരിച്ചു. രാവിലെ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ് ടി.വി.യുടെ വാര്‍ത്താവിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന മാത്യുവിന്റെ ആകസ്മിക വേര്‍പാടില്‍ ജയ്ഹിന്ദ് കുടുംബത്തിന്റെ ദുഃഖം മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.എസ്. ഷിജു ചടങ്ങില്‍ പങ്കുവെച്ചു. മുന്‍ സ്പീക്കറും സി.പി.എം. നേതാവുമായ എം. വിജയകുമാര്‍, പ്രസ് ക്ലബ് ഭാരവാഹികളായ പി.ആര്‍. പ്രവീണ്‍, രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമപ്രവര്‍ത്തകരും മാത്യു സി.ആറിനെ അനുസ്മരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10