Logo
Sat, Jun 13, 2026 • 02:04 PM
LIVE TV
Watch

No business videos available

No Middle East videos available

പാലക്കാട്ടെ പാതിരാ റെയ്ഡ് ; ബിജെപിയുടെ തിരക്കഥയില്‍ പിണറായി വിജയന്‍ സംവിധാനം ചെയ്ത സംഭവം ; കെ സി വേണുഗോപാല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 06, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പാലക്കാട്ടെ പാതിരാ റെയ്ഡ് ; ബിജെപിയുടെ തിരക്കഥയില്‍ പിണറായി വിജയന്‍ സംവിധാനം ചെയ്ത സംഭവം ; കെ സി വേണുഗോപാല്‍
മലപ്പുറം: കേട്ടുകേള്‍വി ഇല്ലാത്ത ഹൃദയഭേദകമായ സംഭവങ്ങള്‍ ആണ് പാലക്കാട് നടന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.ബിജെപിയുടെ തിരക്കഥയില്‍ പിണറായി വിജയന്‍ സംവിധാനം ചെയ്ത സംഭവം ആണത്.എന്ത് അടിസ്ഥാനത്തില്‍ ആണ് വനിത പോലീസ് ഇല്ലാതെ റെയ്ഡിന് കടന്ന് ചെല്ലാന്‍ പോലീസ് തയ്യാറായത് എവിടെ നിന്നാണ് പാതിരാത്രി റെയ്ഡ് നടത്താന്‍ ഉത്തരവ് വന്നതെന്നും അദ്ദേഹം ചോദിച്ചു. പോലീസ് എത്തുമ്പോള്‍ ബിജെപി സിപിഎം നേതാക്കള്‍ ഒരുമിച്ച് ഉണ്ടായിരിന്നു.ഇത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ്.ഏത് രാജ്യത്ത് ആണ് ഇതൊക്കെ നടക്കുന്നത്.നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ ചെറുത്ത് തോല്‍പ്പിക്കും.കൊടകര കുഴല്‍ പണ കേസ് മറച്ചു പിടിക്കാനാണ് ഈ ശ്രമങ്ങള്‍.ബിജെപി നടത്തിയ ഹവാല കുംഭകോണത്തെ മറച്ച് പിടിക്കാന്‍ ആണ് ശ്രമം.പാലക്കാട് പോലീസ് ബിജെപിയുമായി ചേര്‍ന്ന് നടത്തുന്നത് ആണ് ഈ ശ്രമങ്ങള്‍.തൃശൂര്‍ ഡില്‍ പാലക്കാട് ആവര്‍ത്തിക്കാനാണ് ശ്രമം.ഇത് അത്യന്തം ഗൗരവകരം ആണ് പിണറായി വിജയന്റെ അറിവോടെ ആണ് ഈ നടപടികളെന്നും അദ്ദേഹം പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10