Logo
Fri, Jun 12, 2026 • 11:38 PM
LIVE TV
Watch

No business videos available

No Middle East videos available

'ഓപ്പറേഷൻ നംഖോർ': കുരുക്ക് മുറുകുന്നു! ദുൽഖർ സൽമാന്‍റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 15, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'ഓപ്പറേഷൻ നംഖോർ': കുരുക്ക് മുറുകുന്നു! ദുൽഖർ സൽമാന്‍റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ദുല്‍ഖര്‍ സല്‍മാനുമായി ബന്ധപ്പെട്ടതടക്കം 10 ഓളം വാഹനങ്ങള്‍ കൂടി പിടികൂടി കസ്റ്റംസ്. ദുല്‍ക്കറിന്റെ ബിനാമിയെന്ന് കരുതുന്ന എല്‍ദോ പോളിന്റെ പക്കല്‍ നിന്നാണ് നിസാന്‍ പട്രോള്‍ വാഹനം കസ്റ്റഡിയിലെടുത്തത്. കളമശ്ശേരിയിലെ സിഗ്‌നേച്ചര്‍ കാര്‍സില്‍ സൂക്ഷിച്ച വാഹനമാണ് പിടികൂടിയത്. 
ലക്കി ഭാസ്‌കര്‍ സിനിമയില്‍ ഉപയോഗിച്ച വാഹനമാണിത്. 

'ഓപ്പറേഷന്‍ നുംഖോര്‍' അന്വേഷണത്തിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്റെ മൂന്ന് ആഡംബര വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്. കള്ളക്കടത്തില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തി. കോഴിക്കോട് എം എസ് റോഡ് വേ കാര്‍സിന്റെ പങ്കാളി സൈന്‍ മാര്‍വേയാണ് അറസ്റ്റിലായത്.

ഭൂട്ടാനില്‍ നിന്നും വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാരോപിച്ചാണ് ആഡംബര കാറുകള്‍ പിടിച്ചെടുത്തത്.ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി വഴി വ്യാജ രേഖകളും എംബസികളുടെ പേരുകളും ഉപയോഗിച്ച് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. എന്നാല്‍, താന്‍ ഈ വാഹനങ്ങള്‍ ഇന്ത്യയിലെ മുന്‍ ഉടമസ്ഥരില്‍ നിന്നും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയും നിയമപരമായ രേഖകളോടെയുമാണ് വാങ്ങിയതെന്നാണ് ദുല്‍ഖര്‍ പറഞ്ഞിരുന്നത് .

അതേസമയം ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10