ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തിരിച്ചടി; നേതാക്കളുടെ ശൈലീമാറ്റം അനിവാര്യം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തുറന്നടിച്ച് കെ കെ ശൈലജ
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. 'ചിന്ത' വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ശൈലജയുടെ തുറന്നുപറച്ചില്‍.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍ തിരിച്ചടിയുണ്ടായെന്നും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോല്‍വികള്‍ പഠിക്കണമെന്നും ശൈലജ ആവശ്യപ്പെടുന്നു. ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നവര്‍ പോലും മാറി ചിന്തിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും യഥാസമയം പരിഹരിക്കാന്‍ ശ്രമമുണ്ടായില്ല. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഷാശൈലിയും പെരുമാറ്റവും ജീവിതരീതിയും പരിശോധിക്കണമെന്നും ശൈലീമാറ്റം അനിവാര്യമാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
എല്‍.ഡി.എഫ് 99 സീറ്റില്‍ നിന്ന് 35 ലേക്ക് ചുരുങ്ങിയെന്നും പല ഘടകകക്ഷികള്‍ക്കും ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റുകള്‍ നേടിയത് അതീവ ഗൗരവത്തോടെ കാണണമെന്നും തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.