Logo
Sat, Jun 13, 2026 • 08:35 AM
LIVE TV
Watch

No business videos available

No Middle East videos available

‘കലാഭവൻ മണിയുടെ സ്മാരകം, പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി’; സർക്കാരില്‍ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് മണിയുടെ സഹോദരൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 07, 2024
1 min read Updated: June 12, 2026
SHARE:
SAVE: Login to save

‘കലാഭവൻ മണിയുടെ സ്മാരകം, പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി’; സർക്കാരില്‍ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് മണിയുടെ സഹോദരൻ
തൃശൂ‍ർ:  ഇടതുപക്ഷ സർക്കാരിനെതിരെ നടന്‍ കലാഭവൻ മണിയുടെ കുടുംബം. കലാഭവൻ മണിയുടെ സ്മാരകം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്ന് മണിയുടെ കുടുംബം. ഇതില്‍ പ്രതിഷേധിച്ച് മണിയുടെ കുടുംബം രംഗത്ത്. കലാഭവൻ മണിയോട് ഇടതുപക്ഷ സർക്കാരില്‍ നിന്നും ഇത്തരത്തിലൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് സഹോദരൻ രാമകൃഷ്ണൻ. കലാഭവൻ മണിയുടെ സ്മാരകത്തിനായി മൂന്ന് ബജറ്റുകളിലായി 3 കോടി രൂപ വകയിരുത്തി. എന്നിട്ടും സ്മാരകം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്ന് സഹോദരന്‍ പറഞ്ഞു. ചലചിത്ര മേളകളിലും കലാഭവൻ മണിയെയും മണിയുടെ സിനിമകളെയും അവഗണിക്കുന്നുണ്ട്. അദ്ദേഹം മരിച്ചിട്ട് വരുന്ന മാ‍ർച്ച് മാസം എട്ട് വ‍ർഷമാവുകയാണ്. എന്നിട്ടും സ‍‍ർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത് നടപ്പിലാക്കാത്തതിൽ ആശങ്കയുണ്ടെന്നും രാമകൃഷ്ണൻ പ്രതികരിച്ചു.
അദ്ദേഹം മരിച്ചിട്ട് ഈ മാർച്ച് ആറിന് 8 വർഷമാകുകയാണ് ഇതുവരെ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു സ്മാരകം ഒരുക്കിയിട്ടില്ല. ചരമ വാർഷികത്തിലെങ്കിലും സ്മാരകത്തിന്റെ തറക്കലിടൽ വേണമെന്ന് സഹോദരൻ ആവശ്യപ്പെട്ടു. ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്‍റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10