Logo
Thu, Jun 25, 2026 • 09:09 PM
LIVE TV
Watch

No business videos available

No Middle East videos available

അഞ്ചേ അഞ്ച് മിനിറ്റ്! മാവ് പുളിക്കണ്ട; അരിയും ഉഴുന്നും വേണ്ട; ഇതാ രാവിലെ ഉണ്ടാക്കാൻ രണ്ട് വെറൈറ്റി ദോശകൾ!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 25, 2026
1 min read
SHARE:
SAVE: Login to save

അഞ്ചേ അഞ്ച് മിനിറ്റ്! മാവ് പുളിക്കണ്ട; അരിയും ഉഴുന്നും വേണ്ട; ഇതാ രാവിലെ ഉണ്ടാക്കാൻ രണ്ട് വെറൈറ്റി ദോശകൾ!

രാവിലെ എഴുന്നേൽക്കുമ്പോൾ "ഇന്ന് എന്ത് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കും?" എന്ന ചിന്ത പലരുടെയും തലവേദനയാണ്. സ്ഥിരം കഴിക്കുന്ന ദോശ, ഇഡ്ഡലി, പുട്ട്, അപ്പമൊക്കെ കഴിച്ച് മടുത്തവർക്കായി ഇതാ അരിയും ഉഴുന്നും അരയ്ക്കാതെ, മാവ് പുളിക്കാൻ വയ്ക്കാതെ വെറും 5 മിനിറ്റിൽ തയ്യാറാക്കാവുന്ന രണ്ട് അടിപൊളി വെറൈറ്റി ദോശകൾ.നല്ല പാൽപോലെ വെളുത്ത നിറവും അസാധ്യ രുചിയുമാണ് ഈ ദോശയ്ക്ക്. അല്പം നെയ്യ് കൂടി പുരട്ടിയാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒന്നുപോലെ കഴിക്കും.

1. പാൽ വെളുപ്പിൽ നെയ്യ് മണക്കുന്ന 'ഇൻസ്റ്റന്റ് റവ ദോശ'

 ആവശ്യമായ ചേരുവകൾ:

  • റവ – 1 കപ്പ് (വറുത്തതോ വറുക്കാത്തതോ ആകാം)

  • തേങ്ങ ചിരകിയത് – കാൽ കപ്പ്

  • ചുവന്നുള്ളി – 3 അല്ലെങ്കിൽ 4 എണ്ണം

  • വെള്ളം – 1 കപ്പ്

  • ഉപ്പ് – ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം:

  1. ആദ്യം ഒരു മിക്‌സി ജാറിലേക്ക് ഒരു കപ്പ് വെള്ളമെടുക്കുക.

  2. അതിലേക്ക് റവ, ചിരകിയ തേങ്ങ, ചുവന്നുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

  3. ഈ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കുക.

  4. ദോശക്കല്ല് ചൂടാകുമ്പോൾ മാവൊഴിച്ച് ചുട്ടെടുക്കാം. ആവശ്യത്തിന് നെയ്യ് കൂടി പുരട്ടിയാൽ റവ ദോശ റെഡി!

2. നല്ല കിടിലൻ ഓറഞ്ച് നിറത്തിൽ 'സൺസെറ്റ് ദോശ' 

കാണാൻ നല്ല ഭംഗിയുള്ള ഓറഞ്ച് നിറമായതിനാലാണ് ഇതിന് 'സൺസെറ്റ് ദോശ' എന്ന് പേരിട്ടിരിക്കുന്നത്. റവ തന്നെയാണ് ഇതിലെയും പ്രധാന താരം.

 ആവശ്യമായ ചേരുവകൾ:

  • റവ – അര കപ്പ്

  • തക്കാളി – ഒന്ന്

  • കാശ്‌മീരി മുളക് (കുതിർത്തത്) – രണ്ട്

  • തൈര് – കാൽ കപ്പ്

  • അവൽ (കുതിർത്തത്) – ഒന്നര ടേബിൾ സ്‌പൂൺ

  • ബേക്കിംഗ് സോഡ – ഒരു നുള്ള്

  • ഉപ്പ്, നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  1. മിക്‌സി ജാറിലേക്ക് റവ, തൈര്, കുതിർത്ത അവൽ, കുതിർത്ത കാശ്മീരി മുളക്, കഷ്ണങ്ങളാക്കിയ തക്കാളി എന്നിവ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

  2. ഈ മാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കുക.

  3. ദോശക്കല്ല് ചൂടാകുമ്പോൾ അല്പം നെയ്യ് പുരട്ടി ഈ മാവ് ഒഴിച്ച് ചുട്ടെടുക്കുക.

നല്ല ചൂടുള്ള ചമ്മന്തിക്കൊപ്പമോ സാമ്പാറിനൊപ്പമോ ഈ രണ്ട് ദോശകളും കഴിക്കാൻ അടിപൊളിയാണ്. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10